ഈ പേജ് ലോഡ് ചെയ്യുവാൻ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ ടെക്സ്റ്റ് മാത്രം ഇവിടെ കാണാം

Saturday, April 3, 2010

ഫോട്ടോഗ്രാഫി കോമ്പറ്റീഷൻ ഫലപ്രഖ്യാപനം

ഈ പേജ് ലോഡ് ചെയ്യുവാൻ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ ടെക്സ്റ്റ് മാത്രം ഇവിടെ കാണാം

UPDATE: 10-April-2010

ബ്ലോഗിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ മത്സരത്തിനായി സമർപ്പിക്കരുത് എന്ന മത്സര നിബന്ധനപാലിക്കാത്തതിനാൽ ഈ മത്സരത്തിലെ എൻ‌ട്രി നമ്പർ 1, എൻ‌ട്രി നമ്പർ 12 എന്നീ ചിത്രങ്ങളെ ഈ മത്സരത്തിൽ നിന്ന് അയോഗ്യമാക്കിയിരിക്കുന്നതായി അറിയിക്കുന്നു. Viewer's choice വിഭാഗത്തിൽ ആദ്യം എത്തിയ ഈ രണ്ട് എൻ‌ട്രികൾക്കും ലഭിക്കാമായിരുന്ന സമ്മാനവും ഇതോടുകൂടി ഇല്ലാതാവുകയും, വായനക്കാരുടെ ഗ്രേഡിംഗിൽ തൊട്ടുതാഴെ എത്തിയ എൻ‌ട്രി 25 ന് ആ സമ്മാ‍നം ലഭിക്കുകയും ചെയ്യുന്നു. ആർക്കെങ്കിലും ഇതുമൂലം എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ അതിൽ നിർവ്യാജം ഖേദിക്കുന്നു.

==============================

മലയാളം ബ്ലോഗോസ്ഫിയറിലെ ഫോട്ടോഗ്രാഫർമാർക്കായി ‘നമ്മുടെ ബൂലോകം’ നടത്തിയ ആപ്പിൾ എ ഡേ ബെസ്റ്റ് ബ്ലോഗ് ഫോട്ടോ അവാർഡ് 2010 ഫലപ്രഖ്യാപനം ഇവിടെ നടത്തുകയാണ്. 2010 ജനുവരി 28 ന് പ്രഖ്യാപിച്ച ഈ മത്സരത്തിന് നൽകിയിരുന്ന വിഷയം ‘പ്രകൃതിയുടെ സൌന്ദര്യം | Nature's beauty’ എന്നതായിരുന്നു. ആദ്യമൂന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പായ Apple A Day Properties Pvt Ltd. ആണ്.

ലഭിച്ച എൻ‌ട്രികൾ പരിശോധിച്ച് അവയിൽ നിന്ന് യോഗ്യതയുള്ളതായി തെരഞ്ഞെടുക്കപ്പെട്ട 32 ചിത്രങ്ങൾ മൂന്ന് അംഗങ്ങൾ അടങ്ങുന്ന ജഡ്ജിംഗ് പാനലിന് സമർപ്പിച്ചു. ഷംസുദ്ദീൻ മൂസ, നിഷാദ് കൈപ്പള്ളി, നവീൻ (സപ്തവർണ്ണങ്ങൾ) എന്നീ പ്രഗത്ഭഫോട്ടോഗ്രാഫർമാർ ഉൾപ്പെടുന്നതായിരുന്നു ജഡ്ജിംഗ് പാനൽ. മത്സര ചിത്രങ്ങളോടൊപ്പം ഫോട്ടോഗ്രാഫറെ സംബന്ധിച്ച വിവരങ്ങൾ ജഡ്ജിംഗ്പാനലിന് കൈമാറിയിരുന്നില്ല. Composition, creativity, technical aspects എന്നീ കാര്യങ്ങളെ ആസ്പദമാക്കി ഓരോ ചിത്രത്തിനും പരമാവധി 30 പോയിന്റുകൾ വീതം (Total 90 marks for each photo) ഓരോ വിധികർത്താവും നൽകുകയും, അപ്രകാരം ഓരോ ഫോട്ടോയ്ക്കും ലഭിച്ച പോയിന്റുകളുടെ ആകെത്തുകയുടെ അടിസ്ഥാനത്തിൽ വിജയികളെ നിർണ്ണയിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

ഇത് മലയാളം ഫോട്ടോബ്ലോഗിംഗ് രംഗത്തെ ഫോട്ടോഗ്രാഫർമാരെ ഉദ്ദേശിച്ച് നടത്തിയ മത്സരമായിരുന്നുവെങ്കിലും ഈ രംഗത്ത് സജ്ജീവമായിനിലകൊള്ളുന്ന പലരും പങ്കെടുക്കാതെ മാറിനിന്ന ഈ മത്സരത്തിൽ DSLR മുതൽ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളും മൊബൈൽ ഫോൺ ക്യാമറകളും ഉപയോഗിച്ചെടുത്ത ചിത്രങ്ങൾ വരെ ലഭിച്ചു. എളുപ്പമുള്ളതും വിശാലവുമായ ഒരു വിഷയമാണ് മത്സരത്തിനു നൽകിയിരുന്നതെങ്കിലും ലഭിച്ച എൻ‌ട്രികളിൽ വിഷയവുമായി 100% ഇങ്ങങ്ങുന്ന എൻ‌ട്രികൾ കുറവായിരുന്നു. ജഡ്ജിംഗ് പാനലിന്റെ അവലോകനവും, ആപ്പിൾ എ ഡേ ബെസ്റ്റ് ബ്ലോഗ് ഫോട്ടോ 2010 എന്ന ഈ അവാർഡും മത്സരത്തിനായി ലഭിച്ച 32 എൻ‌ട്രികളെ മാത്രം അടിസ്ഥാനമാക്കിമാത്രമുള്ളതാണ് എന്നറിയിക്കട്ടെ. മത്സരത്തിൽ ഉത്സാഹപൂർവ്വം പങ്കെടുത്ത എല്ലാവരേയും ഞങ്ങൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ മത്സരചിത്രങ്ങളുടെ അവലോകനത്തിൽ നിന്ന് പൊതുവായി മനസ്സിലാകുന്നത് ഫോട്ടോഗ്രാഫി ടെക്നിക്കുകളും ഒരു ഫ്രെയിമിനെ മനോഹരമാക്കുന്ന കമ്പോസിംഗ് രീതികളും മത്സരാർത്ഥികളിൽ പലർക്കും പരിചയമില്ലായിരുന്നു എന്നാണ്. ഇത് ആരെയും കുറ്റപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ അല്ലെന്നു മനസ്സിലാക്കുമല്ലോ? ക്രിയാത്മകമായ ഒരു അഭിപ്രായമായി മാത്രം കണക്കിലെടുത്ത് ഫോട്ടോഗ്രാഫിയിലെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി പഠിക്കുവാനും ഇനിയും ഉയരങ്ങളിലേക്ക് പോകുവാനും ഇതിൽ പങ്കെടുത്തവർക്ക് ഈ മത്സരം ഒരു പ്രചോദനം ആകുന്നുവെങ്കിൽ ഞങ്ങൾ കൃതാർഥരായി.

മത്സര ചിത്രങ്ങൾ 210 മാർച്ച് 20 ന് ഈ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. ഒപ്പം ആസ്വാദകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം (നാലാം സമ്മാനം) തെരഞ്ഞെടുക്കാനായി കമന്റുവഴിയുള്ള വോട്ടിംഗും ഏർപ്പെടുത്തിയിരുന്നു. ആ വോട്ടിംഗിൽ രേഖപ്പെടുത്തപ്പെട്ട കമന്റുകളും ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മത്സരത്തിന്റെ പ്രഖ്യാപനത്തീയതിക്കു ശേഷം ബ്ലോഗ് രജിസ്റ്റർ ചെയ്തവരുടെയും ബ്ലോഗ് പ്രൊഫൈൽ ഇല്ലാത്തവരുടെയും വോട്ടുകൾ സ്വീകരിക്കുന്നതല്ല എന്ന് മത്സര നിബന്ധനകളിൽ വ്യക്തമാക്കിയിരുന്നു; അതുപോലെ മത്സരാർത്ഥികൾ സ്വയം വോട്ട് ചെയ്യരുത് എന്നതും. ഈ നിബന്ധനകൾക്കനുസൃതമല്ലാത്ത നാലു കമന്റുകൾ വോട്ടിംഗിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട് എന്നും അറിയിക്കട്ടെ.

ഇനി ഫലപ്രഖ്യാപനത്തിലേക്ക് കടക്കാം.

Winner of the first prize Rs. 5001/-
Entry No. 13

Photographer : Jalish O. N
(Profile here)

SONY DSLR-A350, ISO: 100, Exposure: 1/250 sec, Aperture: 5.6, Focal Length: 18mm

72 പോയിന്റുകളോടെയാണ് ഈ ചിത്രം ഒന്നാം സ്ഥാനത്ത് വന്നിരിക്കുന്നത്.

വിധികർത്താക്കളുടെ അഭിപ്രായങ്ങൾ :

An image with fine detail, rich tonality and vibrant color!
ഒരു വേനൽക്കാല മധ്യാഹ്നത്തിന്റെ ഫീൽ ഉണ്ടാക്കുന്ന നിറങ്ങൾ. ചിത്രത്തിലെ എല്ലാ എലമെന്റുകളും ഈ ചിത്രത്തിന്റെ മിഴിവിനു കാരണമാകുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ടപോലെ കാണപ്പെടുന്ന ആ വഞ്ചി ആസ്വാദകന്റെ കണ്ണുകളെ ഈ ചിത്രത്തിന്റെ കേന്ദ്രസ്ഥാനത്ത് നിർത്തുവാൻ പര്യാപ്തവുമാണ്. പോസ്റ്റ് പ്രോസസിംഗിൽ മിഡ് ടോൺസ് കുറച്ചുകൂടി കൂട്ടാമായിരുന്നു എന്നുതോന്നുന്നു. കാരണം വളരെയധികം വിശദാംശങ്ങൽ ഒളിഞ്ഞിരിക്കുന്ന ഒരു ഇമേജാണിത്. ഇത്ര വൈഡായ ഈ ഷോട്ടിൽ താങ്കൾ 5.6 എന്ന അപർച്ചർ ഉപയോഗിച്ചിരിക്കുന്നതായി കാണുന്നു. ഡെപ്ത് ഓഫ് ഫീൽഡ് കൂട്ടി, ഇമേജ് കുറേക്കൂടി ഷാർപ്പാക്കുവാൻ കുറച്ചു കൂടി ചെറിയ അപർച്ചർ ഉപയോഗിക്കാമായിരുന്നില്ലേ?

Anyway, the frame is successful in bringing out the serenity of the scene. Congratulations!

Winner of the second price Rs. 2001/-
Entry No. 20

Photographer : Manoj Kumar
വാലായ്മ

SONY DSC-S650, ISO: 100, Exposure: 1/200 sec, Aperture: 5.6, Focal Length: 5.8mm

71 പോയിന്റുകളാണ് ഈ എൻ‌ട്രിക്ക് ലഭിച്ചിരിക്കുന്നത്

വിധികർത്താക്കളുടെ അഭിപ്രായങ്ങൾ:

ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോഗിച്ചെടുത്ത ഈ ഷോട്ട്, കമ്പോസിങ്ങിന്റെ മികവിലാണ് മറ്റുപല എൻ‌ട്രികളേക്കാളും മുന്നിലെത്തിയിരിക്കുന്നത്. ഇത് കാഷ്മീരിലെ Dal Lake ആണോ? ഒരു ശൈത്യകാലദിനത്തിന്റെ മൂഡ് നന്നായി സന്നിവേശിപ്പിക്കുന്ന ലൈറ്റിംഗ്, പരസ്പരപൂരകങ്ങളായ ചിത്രത്തിലെ വിവിധ ഓബ്ജക്റ്റുകൾ, പ്രകൃതിരമണീയത ഇതെല്ലാം ഈ ചിത്രത്തെ മികവുറ്റതാക്കുന്നു. പോസ്റ്റ് പ്രോസസിംഗിൽ കുറച്ചുകൂടി ഈ ഫ്രെയിം ഭംഗിയാക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്.
This is a fine piece of work! Congratulations !

Winner of the third price Rs. 1001/-
Entry No. 8

Photographer: Muneer C. H
പ്രൊഫൈൽ

SONY Model: DSC-W150, ISO: 160, Exposure: 1/100 sec, Aperture: 4.5, Focal Length: 13.7mm

66 പോയിന്റ് ആണ് ഈ ചിത്രത്തിന് വിധികർത്താക്കൾ നൽകിയത്

വിധികർത്താക്കളുടെ അഭിപ്രായങ്ങൾ:

ഈ കോമ്പറ്റീഷനിൽ ലഭിച്ച എൻട്രികളിൽവച്ച് മികച്ചവയിൽ ഒന്ന്. പച്ചനിറമുള്ള പശ്ചാത്തലവും പരിസരങ്ങളും ഓറഞ്ച് ചുവപ്പ് നിറങ്ങളിലുള്ള പൂമൊട്ടും ഈ ബ്ലാക്ക് ആന്റ് വൈറ്റ് പൂമ്പാറ്റയെ ഭംഗിയായി കോമ്പ്ലിമെന്റ് ചെയ്യുന്നു! പ്രകൃതിയുടെ സൌന്ദര്യം!

ഒരു സോണി പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയും അതിലെ കാൾ സീസ് ലെൻസും ചേർന്ന് അവയുടെ കഴിവുതെളിയിക്കുകമാത്രമല്ല ഇവിടെ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫിയുടെ ചില മേഖലകളിൽ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾക്ക് പരിമിതികൾ ഉണ്ടെങ്കിലും, സാഹചര്യങ്ങൾക്കനുസരിച്ച് കൃത്യമായ സെറ്റിംഗുകൾ ഉപയോഗിക്കുകവഴി പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിക്കുന്നവർക്കും DSLR ക്യാമറ ഉപയോഗിക്കുന്ന തങ്ങളുടെ സഹയാത്രികരേപ്പോലെതന്നെ മിഴിവുറ്റ ചിത്രങ്ങൾ എടുക്കുവാൻ സാധിക്കും എന്നതിനു തെളിവാണ് ഈ ചിത്രം. ഡെപ്ത് ഓഫ് ഫീൽഡിന്റെ അളവ്, കൃത്യമായ എക്സ്പോഷർ, കോൺ‌ട്രാസ്റ്റ് തുടങ്ങിയ കാര്യങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ക്രിയേറ്റിവിറ്റിയിൽ മാത്രമാണ് കൂടുതൽ ശ്രദ്ധവേണ്ടത്. റൂൾ ഓഫ് തേഡ്സ് ഉപയോഗിച്ച് (കുറഞ്ഞത് പോസ്റ്റ് പ്രോസസിംഗിൽ എങ്കിലും) കമ്പോസ് ചെയ്തിരുന്നുവെങ്കിൽ കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു ഈ ഫ്രെയിം. ഫ്രെയിമിന്റെ ഇടതുഭാഗം ശൂന്യമാണ് എന്നത് ഒരു അഭംഗിയായി തോന്നുന്നു.

Anyway, congratulations to you!
Don't throw away this camera or your passion for the little wonders around you...!!

Viewer's choice

UPDATE 10-4-2010 : ഈ മത്സര ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആസ്വാദകർക്ക് ഇഷ്ടമായ ചിത്രത്തിനുള്ള സമ്മാനമാണിത്. 11 വോട്ടുകൾ നേടി Entry No. 1 ഈ സ്ഥാനത്തിന് അർഹമായതായിരുന്നു. ബ്ലോഗിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ മത്സരത്തിന് സമർപ്പിക്കരുത് എന്ന നിബന്ധനപാലിക്കാത്തതിനാൽ ഈ എൻ‌ട്രി അയോഗ്യമാക്കിയിരിക്കുന്നു. തൊട്ടടുത്തു വന്ന എൻ‌ട്രി നമ്പർ 12 ഉം ഇതേ കാരണത്താൽ അയോഗ്യമായിരിക്കുന്നു. അതിനാൽ നാലാം സമ്മാനം ലഭിക്കുന്നത് എൻ‌ട്രി നമ്പർ 25 ന്.

Entry No. 1
Photographer: Anees Kodiyathur
Blog ID : Aneezone
മത്സരാർത്ഥിയുടെ ബ്ലോഗിൽ ജനുവരി 6, 2010 ൽ പ്രസിദ്ധീകരിച്ചതായിരുന്നു ഈ ചിത്രം. അതിനാൽ ഈ ചിത്രം മത്സര നിബന്ധനകൾ പ്രകാരം അയോഗ്യമാക്കിയിരിക്കുന്നു.

Nikon D40, Manual exposure, F stop f/13.0, ISO 800, Focal length 55.0mm

ജഡ്ജസ്റ്റിന്റെ റാങ്കിംഗിൽ 58 മാർക്ക് നേടിയ ഈ ചിത്രത്തെപ്പറ്റിയുള്ള അഭിപ്രായങ്ങൾ:

ഏകാന്തമായൊരു നാട്ടുപാതയിൽ, ഇളം മഞ്ഞിനെ തഴുകി മരക്കൂട്ടങ്ങൾക്കിടയിൽക്കൂടി ചെരിഞ്ഞുപതിക്കുന്ന സൂര്യകിരണങ്ങൾ. നാട്ടിലെ ഒരു മനോഹരമായ പ്രഭാതം. പാതയോരം ഉണ്ടാക്കുന്ന ലീഡ് ലൈൻ, നായയിലേക്ക് എത്തുന്ന കമ്പോസിഷനും കൊള്ളാം. Good attempt. പക്ഷേ ഫുൾ സൈസിൽ ചിത്രം നോക്കുമ്പോൾ കാണപ്പെടുന്ന ടെക്നിക്കൽപോരായ്മകൾ ഈ ചിത്രത്തിന്റെ മാറ്റു കുറയ്ക്കുന്നു. ഉയർന്ന ഐ.സ്.ഓ സെറ്റിംഗ് (800) ഉപയോഗിച്ചതിനാൽ ചിത്രത്തിൽ നോയിസ് വളരെയധികം കാണപ്പെടുന്നു. ഇത്രകുറഞ്ഞ ലൈറ്റുള്ളപ്പോൾ f/13 എന്ന അപർച്ചർ ഉപയോഗിക്കാതെ കുറേക്കൂടി വലിയ അപർച്ചർ ഉപയോഗിച്ചിരുന്നുവെങ്കിൽ ISO സെറ്റിംഗ് കുറയ്ക്കുവാൻ സാധിക്കുമായിരുന്നില്ലേ? ഫ്രെയിമിന്റെ വലത്തേക്കുള്ള ചരിവ് ഒഴിവാക്കി, ഒരല്പംകൂടി ലോ ആംഗിളിൽ കമ്പോസ് ചെയ്തിരുന്നുവെങ്കിൽ ചിത്രം കുറേക്കൂടി മെച്ചമാക്കാമായിരുന്നു എന്നും അഭിപ്രായമുണ്ട്.

ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ചിത്രം

മത്സരത്തിലെ സമ്മാനാർഹർ മുകളിൽ പറഞ്ഞ നാലു മത്സരാർത്ഥികൾ ആണെങ്കിലും ജഡ്ജസ്റ്റിന്റെ ഇവാലുവേഷനിൽ ഏറ്റവുംകൂടുതൽ മാർക്ക് നേടിയത് Entry No. 6 ആയിരുന്നു. 74 മാർക്കുകൾ നേടി ഒന്നാമത് എത്തിയ ചിത്രം അയച്ചു തന്നത് ദത്തൻ പുനലൂർ.

Canon EOS 300D DIGITAL ISO: 800, Exposure: 1/125 sec, Aperture: 8.0, Focal Length: 300mm

നിർഭാഗ്യവശാൽ, നിയമാവലിയിലെ ഒരു നിബന്ധനപാലിക്കുന്നതിന് സാങ്കേതികമായി സാധിക്കാതെ വന്ന ഈ ചിത്രം ഞങ്ങൾക്ക് അയോഗ്യമാക്കേണ്ടിവന്നു. ഈ മത്സരചിത്രങ്ങൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കുവാനായി തയ്യാറാക്കിയ ദിവസംതന്നെ ഏഷ്യാനെറ്റിന്റെ ന്യൂസ് സ്പെഷ്യലിൽ ശ്രീ ദത്തനെപ്പറ്റി ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു. അതിൽ അദ്ദേഹത്തിന്റെ ചില ഫോട്ടോഗ്രാഫുകൾ കാണിക്കുവാനായി ഏഷ്യാനെറ്റ് തെരഞ്ഞെടുക്കുമ്പോൾ, കൂട്ടത്തിൽ ഈ ചിത്രവും ഉൾപ്പെട്ടുപോയത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഈ മത്സരത്തിന്റെ നിബന്ധനകളിലൊന്ന് മത്സരഫലങ്ങൾ വരുന്നതുവരെ ഫോട്ടോഗ്രാഫറുടെ ഐഡന്റിറ്റി ഫലപ്രഖ്യാപനദിവസം വരെ വെളിപ്പെടുത്തരുത് എന്നതായിരുന്നു (Photographer's declaration). അതിനാലാണ് ശ്രീ ദത്തന്റെ ഈ എൻ‌ട്രി അയോഗ്യമാക്കേണ്ടിവന്നത് എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ. മാർച്ച് ഇരുപതിന്റെ പോസ്റ്റിൽ ഈ എൻ‌ട്രി 'on-hold' എന്ന സ്റ്റാറ്റസിൽ ആയിരുന്നു എന്നത് വായനക്കാർ ശ്രദ്ധിച്ചിരിക്കുമല്ലോ?

ഈ ചിത്രത്തെപ്പറ്റി വിധികർത്താക്കൾ നൽകിയ അഭിപ്രായം:

Life is the beauty of nature എന്നുപറയുന്നതെത്രശരി! പ്രകൃതിയിലെ liveliness ആണ് അതിന്റെ സൌന്ദര്യം. ഒരമ്മയുടെ സ്നേഹം, കരുതൽ, വാത്സല്യം. - പ്രകൃതിയുടെ സവിശേഷതയായ ഈ സൌന്ദര്യമാണ് ഈ ഫോട്ടോയെ സുന്ദരമാക്കുന്നത്. അപൂർവ്വമായി മാത്രം ഒരു ഫോട്ടോഗ്രാഫർക്ക് ലഭിക്കുന്ന ചില സന്ദർഭങ്ങളിലൊന്ന്, ഭംഗിയായി, യഥാസമയം ഈ ഫോട്ടോഗ്രാഫർ ചിത്രീകരിച്ചിരിക്കുന്നു. ലെൻസിന്റെ ഓപ്റ്റിക്കൽ ക്വാളിറ്റി ഈ ചിത്രത്തിൽ ചില്ലറ പോരായ്മകൾ വരുത്തിയിട്ടുണ്ട്. എങ്കിലും നല്ല തീം സെലക്ഷൻ Congratulations!

മത്സരത്തെപറ്റി പരാതികൾ ഉണ്ടെങ്കിൽ

ഈ മത്സരത്തിൽ പങ്കെടുത്ത എൻ‌ട്രീകൾ മത്സരനിയമാവലി അടിസ്ഥാനമാക്കി ഇതിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവയാണെന്ന് ഉറപ്പുവരുത്താൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. എങ്കിലും മത്സരനിബന്ധനകൾ അനുസരിച്ച് അയോഗ്യമാക്കേണ്ട എൻ‌ട്രികൾ ഇക്കൂട്ടത്തിലുണ്ടെന്ന് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ തെളിവുകൾ സഹിതം bloggercompetition@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഈ പോസ്റ്റിന്റെ പ്രസിദ്ധീകരണത്തീയതി മുതൽ മൂന്നുദിവസത്തിനുള്ളിൽ (Before 12:00 PM Indian Standard Time, on 6-April-2010) സംഘാടകരെ അറിയിക്കാവുന്നതാണ്. അതിനുശേഷം ലഭിക്കുന്ന പരാതികളും, മെയിൽ വഴിയല്ലാതെയുള്ള പരാതികളും യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. പരാതികൾ സത്യമാണെന്നുവരുകയും, അക്കൂട്ടത്തിൽ സമ്മാനാർഹമായ എൻ‌ട്രികൾ ഉണ്ടായിരിക്കുകയും ചെയ്യുന്ന പക്ഷം സമ്മാനാർഹമായ എൻ‌ട്രി അയോഗ്യമാക്കപ്പെടുകയും ഗ്രേഡിംഗിൽ അതിനു തൊട്ടുതാഴെയുള്ള എൻ‌ട്രിക്ക് ആ സ്ഥാനം ലഭിക്കുകയും ചെയ്യുന്നതാണ്. പരാതികളിൽ വിധികർത്താക്കൾ കൈക്കൊള്ളുന്ന തീരുമാനം അന്തിമമായിരിക്കും.

ഇനി ബാക്കിയുള്ള ചിത്രങ്ങൾ അവയുടെ ഗ്രേഡിംഗിന്റെ ക്രമത്തിൽ നൽകുന്നു.
ഒപ്പം വിധികർത്താക്കളുടെ അഭിപ്രായങ്ങളും.

Entry No. 5: Marks 65

Photographer : Faizal Mohammed
ബ്ലോഗ് ഐ.ഡി : പാച്ചു

Nikon D90, ISO 200, Shutter: 1/320, Aperture: f/10, Focal length: 300mm

ഈ മത്സരത്തിൽ നിറങ്ങളും അവയുടെ ചേർച്ചയും പരീക്ഷിച്ച അപൂർവ്വം ചിത്രങ്ങളിൽ ഒന്ന്. സോഫ്റ്റ് ആയ പച്ചനിറത്തിലെ പശ്ചാത്തലവും, അതിൽ തിളങ്ങുന്ന ജലകണവും ഭംഗിയായിട്ടുണ്ട്. 300 എം.എം. ചിത്രം ക്രോപ്പ് ചെയ്തതിനാലാവും ഫോക്കസ് സോഫ്റ്റ് ആയി തോന്നുന്നത് - അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഫോക്കസ് ജലകണത്തിലാണോ അതോ ഇലയിലാണോ എന്ന് നിർണ്ണയിക്കാനുമാവുന്നില്ല. ഇതേ ചിത്രം നോർമൽ ലെൻസിൽ കുറച്ചു കൂടി ക്ലോസ് അപ്പ് ആയി എടുത്തിരുന്നുവെങ്കിൽ ഈ സോഫ്റ്റ്ഫോക്കസ് പ്രശ്നം ഉണ്ടാവുമായിരുന്നില്ലല്ലോ? ഫ്രെയിമിന്റെ അത്രസാധാരണമല്ലാത്ത ക്രോപ്പ്ഫാക്റ്റർ, (നീളം:വീതി അനുപാതം,) ഈ ചിത്രത്തിന്റെ ഭംഗി ഒരൽ‌പ്പം കുറച്ചിട്ടുണ്ട് എന്ന് അഭിപ്രായമുണ്ട്.

Entry No. 21: Marks 61

Photographer : Prasanth Iranikulam
ബ്ലോഗ് ഐ.ഡി : ഫോട്ടോഗ്രാഫി

NIKON D70, Exposure: 1/640 sec, Aperture: 22.0, Focal Length: 18mm

ആനമുടിയുടെ പരിസരപ്രദേശങ്ങളാണോ ഈ ചിത്രത്തിൽ കാണുന്ന ഭൂവിഭാഗം? ഒരല്പം തെറ്റായ കമ്പോസിംഗ് ആണ് പ്രകൃതിഭംഗിയുടെ മിക്കവാറും എല്ലാ ചേരുവകകളും ഉണ്ടായിരുന്ന ഈ ചിത്രത്തെ ഗ്രേഡിംഗിൽ പിന്നിലേക്ക് മാറ്റിക്കളഞ്ഞത്. ആ കുന്നുകളുടെ താഴ്വാരം കുറേക്കൂടി ഫോർഗ്രൌണ്ടിൽ വന്നിരുന്നുവെങ്കിൽ ഈ ചിത്രത്തിന് ഇനിയും മിഴിവ് കൂടുമായിരുന്നില്ലേ? എന്തുകൊണ്ടാണ് ഫ്രെയിമിൽ നിന്ന് ഫോർഗ്രൌണ്ടിന്റെ ഇത്രയധികം ഭാഗങ്ങൾ ഫോട്ടോഗ്രാഫർ ഒഴിവാക്കിക്കളഞ്ഞത്? കുറേക്കൂടി വൈഡ് ആംഗിളിൽ ആകാശം ചിത്രീകരിച്ചിരുന്നുവെങ്കിലും അല്പം കൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു. ചിത്രം എടുക്കുവാനായി ഉപയോഗിച്ച ഉയർന്ന ISO സെറ്റിംഗിന്റെ ഫലമായി കുറെയധികം നോയിസും ചിത്രത്തിൽ കാണാനുണ്ട്.

Entry No. 25 : Marks 59

Photographer : ഹരിതം
ബ്ലോഗ് ഐഡി : ഹരിതാഭം വർണ്ണാഭം

SONY DSC-P73, ISO: 100, Exposure: 1/500 sec, Aperture: 5.6, Focal Length: 6mm

Is this the valley of mist-ery...! നല്ല ചിത്രം. നേരിൽ കാണുമ്പോൾ ഈ രംഗത്തിനുണ്ടായിരുന്ന ഭംഗി പൂർണ്ണമായും ചിത്രത്തിലേക്ക് ആവാഹിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ? ചിത്രത്തിൽ നടുവിലായി കാണപ്പെടുന്ന മരം ഒരല്പം ‘Blur’ ആയി വലിയ സൈസിൽ ചിത്രം കാണുമ്പോൾ തോന്നുന്നു. കുറഞ്ഞഷട്ടർസ്പീഡ് ലഭിക്കാനിടയുള്ള പ്രകാശംകുറഞ്ഞതും, നിശ്ചലവുമായ ഇത്തരം സീനുകൾ ക്യാമറയെ ഒരു ട്രൈപ്പോഡിൽ വച്ച് ചിത്രീകരിച്ചാൽ കുറേക്കൂടി ഷാർപ്പാക്കി മാറ്റാൻ സാധിച്ചേക്കും. അതുപോലെ ഈ ഫ്രെയിമിൽ ചിത്രത്തിന്റെ നടുവിലായി കാണപ്പെടുന്ന മരം ഫ്രെയിമിന്റെ ഒരു വശത്തേക്ക് മാറ്റി കമ്പോസ് ചെയ്തിരുന്നുവെങ്കിൽ (rule of thirds) മറ്റൊരു മാനം തന്നെ ഈ ചിത്രത്തിന് ഉണ്ടാവുമായിരുന്നു. Good attempt!

Entry No. 12 : Marks 58

Photographer : Vinu Mathew
ബ്ലോഗ് ഐ.ഡി : അല്പൻ

UPDATE 10-4-2010 : ബ്ലോഗിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ മത്സരത്തിന് സമർപ്പിക്കരുത് എന്ന നിബന്ധനപാലിക്കാത്തതിനാൽ ഈ എൻ‌ട്രി അയോഗ്യമാക്കിയിരിക്കുന്നു.
മത്സരാർത്ഥിയുടെ ബ്ലോഗിൽ 9-9-2009 ൽ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Canon DIGITAL IXUS 70, ISO: 200, Exposure: 1/60 sec, Aperture: 2.8, Focal Length: 5.8mm

പ്രകൃതിയിൽ നിന്നുള്ള നല്ല ഒരു നിരീക്ഷണം ! ചിത്രത്തിലെ ഉറുമ്പുകൾ അത്ര ഷാർപ്പ് ഫോക്കസിൽ അല്ല ഉള്ളത്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിച്ച് ഇതുപോലെയുള്ള രംഗംങ്ങൾ പെർഫെക്ഷനോടെ ചിത്രീകരിക്കുവാൻ ബുദ്ധിമുട്ടാണ്. Fill-in-flash option ഉണ്ടെങ്കിൽ അത് ഓൺ ആക്കിവച്ച് ചിത്രീകരിച്ചാൽ ക്യാമറ വലിപ്പക്കുറവുള്ള അപ്പർച്ചർ സെലക്റ്റ് ചെയ്യുകയും അങ്ങനെ ഡെപ്ത് ഓഫ് ഫീൽഡ് വലിപ്പം കൂടുന്നതിനാൽ കുറച്ചു കൂടി ഷാർപ്പായി ചിത്രം ലഭിക്കാനും സാധ്യതയുണ്ട്. എങ്കിലും ചിത്രം ഓവർ എക്സ്പോസ് ആവാനുള്ള സാധ്യത തള്ളാനുമാവില്ല. Camera shake ഒഴിവാക്കാനായി ട്രൈപ്പോഡും പരീക്ഷിക്കാവുന്നതാണ്.

Entry No. 14 : Marks 58

Photographer : Dipin Soman

ബ്ലോഗ് ഐ.ഡി : കൈയ്യൊപ്പുകൾ

Canon EOS 50D, ISO: 400, Exposure: 1/20 sec, Aperture: 8.0, Focal Length: 50mm

Wayang Kulit എന്ന ഇന്റോനേഷ്യൻ നിഴൽ നാടക കലയെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രം. മനോഹരമായ നിറങ്ങൾ. പക്ഷേ പ്രകൃതിയുടെ സൌന്ദര്യം എന്ന വിഷയവുമായി ബന്ധിച്ച് നോക്കുമ്പോൾ ഇത് ഒരു അസ്തമയത്തിന്റെ സിലൌട്ട് ചിത്രം ആയതിനാൽ ഇതിലെ ആളുകളെ സാധിക്കുമെങ്കിൽ ഒഴിവാക്കി ഒരു ഫോട്ടോ ശ്രമിക്കാമായിരുന്നു.

Entry No. 23 : Marks 52

Photographer : Jomi T. Mani
Blog ID : Jomy's Blogspot

OLYMPUS FE-120,X-700, ISO: 80, Exposure: 1/250 sec, Aperture: 2.8, Focal Length: 6.3mm

ഓരോ ചിറകിലും അഞ്ചു പൊയ്ക്കണ്ണുകളോടുകൂടിയ ഒരു മനോഹര സൃഷ്ടിതന്നെ ഈ ശലഭം! പ്രകൃതിയുടെ കരവിരുത് എത്ര സുന്ദരം അല്ലേ! ഫോട്ടോഗ്രാഫർ ഭാഗ്യവാനാണ്, ഇത്രയും സമീപത്ത് ക്യാമറ എത്തിച്ച് ചിത്രം പകർത്തുവാനായല്ലോ. ഒരുപക്ഷേ ചെറിയ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളുടെ ഒരു ഗുണമാണത്. നല്ല ചിത്രം. ഫ്രെയിം കുറച്ച് ടൈറ്റ് ആയിപ്പോയി എന്നതാണ് ന്യൂനത. ചിറകുകൾക്ക് മുകളിലും വശങ്ങളിലും അല്പം കൂടി സ്ഥലം വിട്ട് കമ്പോസ് ചെയ്തിരുന്നുവെങ്കിൽ ചിത്രം കൂടുതൽ ഭംഗിയാക്കാമായിരുന്നു.

Entry No. 29 : Marks 52

Photographer : Ambu Sasidharan
ബ്ലോഗ് ഐ.ഡി : നവരുചിയൻ

Canon EOS 400D, ISO: 1600, Exposure: 1/60 sec, Aperture: 5.6, Focal Length: 260mm

Simple but elegant! ക്രിയേറ്റിവിറ്റി, കമ്പോസിഷൻ എന്നിവയ്ക്ക് നല്ല മാർക്ക് കൊടുക്കാവുന്ന ഒരു ചിത്രം ആണിത്. പച്ചനിറത്തിലെ പശ്ചാത്തലം ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു. വല്ലികൾ തീർക്കുന്ന സർപ്പിളാകൃതികളും മനോഹരം. പക്ഷേ Canon 400D ഉപയോഗിച്ചെടുത്ത ഈ ചിത്രം ഒരുപിടി സാങ്കേതിക പാളിച്ചകളും കാട്ടിത്തരുന്നു എന്നത് ഖേദപൂർവ്വം പറയേണ്ടിരിക്കുന്നു! ഫോക്കസ് തീരെ ഷാർപ് ആയില്ല; അതിനുകാരണം ഫോക്കസ് ശരിയായി ചെയ്യാഞ്ഞതാകാം, അല്ലെങ്കിൽ ക്യാമറ കൈയ്യിൽ വച്ച് എടുത്തതിനാൽ ഫോക്കസ് മാറിപ്പോയതുമാകാം. ഒരു ട്രൈപ്പോഡ് ഉപയോഗിച്ചിരുന്നുവെങ്കിൽ ഈ തെറ്റ് ഉണ്ടാവുമായിരുന്നോ? ISO 1600 ഉപയോഗിക്കുകവഴി നോയിസ് വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. ഈ ലൈറ്റിംഗിൽ ഇത്ര ഉയർന്ന ISO ഉപയോഗിച്ചതെന്തിനാണ്?

Entry No. 4 : Marks 51

Photographer : C.M Shakeer
Blog ID : Autofocus

NIKON D50, Exposure: 1/250 sec, Aperture: 10.0, Focal Length: 10mm

മുനമ്പം കടൽത്തീരത്തെ മട്ടുമ്മൽ എന്ന തുരുത്ത്. നല്ല ലൊക്കേഷൻ. ചിത്രത്തിലെ തുരുത്തും വഞ്ചിയും ഫ്രെയിമിൽ ശ്രദ്ധേയമായ സ്ഥാനങ്ങളിലാണുള്ളത്. ഈ ചിത്രത്തിന്റെ പ്രധാന പോരായ്മയായി തോന്നിയത് ഇതിലെ ലൈറ്റിംഗ് ആണ്. ഉച്ചസമയത്ത് ഈ സ്ഥലത്ത് കാണപ്പെടുന്ന ലൈറ്റിംഗിന്റെ യഥാർത്ഥ പ്രതിഫലനം തന്നെയാണ് ഈ ചിത്രത്തിലും കാണുന്നത് എന്നനുമാനിക്കാം. വെള്ളത്തിൽ നിന്നും ചുറ്റുപാടും നിന്നുള്ള റിഫ്ലക്ഷനുകൾ ഒരു even ലൈറ്റിംഗ് നൽകി ചിത്രത്തെ അത്ര മിഴിവുള്ളതല്ലാതാക്കി മാറ്റുകയാണു ചെയ്തിട്ടുള്ളത്. ഓവർ എക്സ്പോഷർ പോലെ കാണപ്പെടുന്ന ചിത്രം പോസ്റ്റ് പ്രോസസിംഗിൽ കുറച്ചൂ കൂടി നല്ലതാക്കാമായിരുന്നു. ചിത്രത്തിലെ മഞ്ഞ നിറം വൈറ്റ് ബാലസ് സെറ്റ് ചെയ്തതിലെ പ്രശ്നമാണോ? ചിത്രത്തിനായി തെരഞ്ഞെടുത്ത വൈഡ് ആംഗിൾ നല്ലതു തന്നെ. ക്രോപ്പിംഗിൽ ഫ്രെയിമിന്റെ ഏറ്റവും താഴെ കാണപ്പെടുന്ന പുൽത്തകിടി ഒഴിവാക്കാമായിരുന്നു.

Entry No. 10 : Marks 50

Photographer : Biju M
ബ്ലോഗ് ഐ.ഡി : ഏകലവ്യൻ (ചിത്രണം)

NIKON D40, ISO: 400, Exposure: 1/640 sec, Aperture: 5.6, Focal Length: 38mm

ഒരു ഫോട്ടോഗ്രാഫ് എന്ന നിലയിൽ നല്ലൊരു ചിത്രമാണിത്. പക്ഷേ ഇതിൽ പ്രകൃതിയുടെ സൌന്ദര്യം എവിടെ! ഫോർഗ്രൌണ്ടിൽ നിന്ന് രണ്ട് ലീഡ് ലൈനുകളായി അകന്നുപോയി ഒരു ഓബ്ജക്റ്റിലേക്കും എത്താത്ത നടപ്പാലം. ഫോട്ടോ എടുത്തപ്പോഴുള്ള മഞ്ഞ് ഈ ചിത്രത്തിന് യൂണിഫോം ലൈറ്റിംഗ് നൽകിയിട്ടുണ്ട്. ഒരു പക്ഷേ വളരെ യൂണീഫോം ആയ ആ ലൈറ്റിംഗ് നിഴലുകൾ ഒട്ടും ഉണ്ടാക്കുന്നില്ല എന്നതു ചിത്രത്തിന്റെ ഭംഗിയെ ബാധിക്കുന്നുമുണ്ട്. Contrasts and highlights are unnoticeable. എങ്കിൽകൂടി വളരെ ബാലൻസ്ഡ് ആയ ഒരു കമ്പോസിഷൻ ആണിതെന്നതിൽ എതിരഭിപ്രായമില്ല. അഭിനന്ദനങ്ങൾ!

Entry No. 18 : Marks 49

Photographer : K. Jayanandan
ബ്ലോഗ് ഐ.ഡി : എഴുത്തുമാടം

SONY DSC-S500, ISO: 80, Exposure: 1/200 sec, Aperture: 2.8, Focal Length: 5.4mm

ചിലർക്കെങ്കിലും നൊസ്റ്റാൾജിയ ഉണർത്തുന്ന ചിത്രം. ഫ്രെയിം ഒട്ടും പ്ലാൻ ചെയ്യാതെ ചിത്രം എടുത്തതുപോലെ തോന്നുന്നു. കുറഞ്ഞത് ചിത്രത്തിൽ കാണുന്ന അഴികളെങ്കിലും ഒഴിവാക്കി വരമ്പു മുതൽ എടുക്കാമായിരുന്നില്ലേ. രാവിലെയോ വൈകിട്ടോ (ഇളംവെയിലുള്ളപ്പോൾ) ശ്രദ്ധാപൂർവ്വം ചിത്രങ്ങൾ എടുക്കാനാകുമെങ്കിൽ കുറച്ചു നല്ല ചിത്രങ്ങൾ എടുക്കാൻ സാധ്യതകളുള്ള സ്ഥലമാണിത്.

Entry No. 18 : Marks 48

Photographer : Dileep S. N
Blog ID : The powerful Mind

Canon PowerShot S3 IS, Exposure: 1/1600 sec, Aperture: 7.1, Focal Length: 6mm

പ്രകൃതിയുടെ ഭംഗി വളരെ ഭംഗിയായി ചിത്രീകരിക്കുവാൻ പോന്ന കുറേ കാര്യങ്ങൾ ഉള്ള ഒരു ഫ്രെയിമായിരുന്നു ഇത്. ശ്രദ്ധിച്ചിരുന്നുവെങ്കിൽ നല്ല ഒരു ചിത്രമാക്കി മാറ്റുകയും ചെയ്യാമായിരുന്നു. തെളിനീർ നിറഞ്ഞ ജലാശയം, അതിൽ നിന്ന് വെള്ളം കോരിക്കുടിക്കുന്ന യുവാവ്, വെള്ളത്തിലേക്ക് ചിതറി വീഴുന്ന വെള്ളത്തുള്ളികൾ, പ്രകാശപൂരിതമായ ആകാശം ഇതെല്ലാം ചേർത്ത് നല്ലൊരു ഫ്രെയിം കമ്പോസ് ചെയ്യുവാൻ സാധിക്കുമായിരുന്നു. പക്ഷേ ഇവിടെയോ? പൂർണ്ണമായും ഫ്രെയിമിലല്ലാത്ത ആൾ, ചരിഞ്ഞതും, സൂര്യനെ ഉൾപ്പെടുത്തുക വഴി കോൺ‌ട്രാസ്റ്റ് നഷ്ടമായതുമായ ചക്രവാളം. കൃത്യമായ ലക്ഷ്യത്തോടെയല്ലാതെ ചിത്രമെടുത്തതിന്റെ ലക്ഷണങ്ങൾ മാത്രം അവശേഷിക്കുന്ന ഒരു ഫ്രെയിം.

(Note: മത്സരചിത്രങ്ങളോടൊപ്പം സമർപ്പിക്കേണ്ട ഡിക്ലറേഷൻ രണ്ടുപ്രാവശ്യം അറിയിച്ചിട്ടും ഇതുവരേയും ഈ മത്സരാർത്ഥി അയച്ചുതന്നിട്ടില്ല. അതിനാൽ ഈ എൻ‌ട്രി disqualify ചെയ്തിരിക്കുന്നു)

Entry No. 28 : Marks 48

Photographer : Sunil Kumar
Blog ID : S-pressions

Canon EOS 1000D, ISO: 200, Exposure: 1/400 sec, Aperture: 5.6, Focal Length: 55mm

നല്ല ഭംഗിയുള്ള അസ്തമയം. നല്ല നിറങ്ങൾ. ചിത്രത്തിലെ കടൽക്കാക്കകൾ ചിത്രത്തെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. ചിത്രത്തിന്റെ പ്രധാന പ്രശ്നം ബാലൻസ് ഇല്ലായ്മയാണ്. ഫോർഗ്രൌണ്ടിൽ ഇത്രയധികം കടലിനെ ഉൾപ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നോ. ഈ തിരമാലകൾ ഭംഗിയേക്കാളേറെ ഡിസ്ട്രാക്ഷനായാണ് തോന്നുന്നത്. അതിനുപകരം ഫ്രെയിമിന്റെ മൂന്നിൽ രണ്ടോളം ഭാഗം ആകാശം ഉൾപ്പെടുത്തി കമ്പോസ് ചെയ്തിരുന്നുവെങ്കിൽ വളരെ ഡ്രമാറ്റിക് ആകുമായിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചക്രവാളത്തെ റൂൾ ഓഫ് തേഡ്സ് അനുസരിച്ച് പ്രതിഷ്ഠിക്കാമായിരുന്നു.

Entry No. 2 : Marks 45

Photographer : Arun Kakkanad
ബ്ലോഗ് ഐ.ഡി : എന്റെ കാഴ്ചകൾ

D80, ISO: 500, Exposure: 1/640 sec, Aperture: 6.3, Focal Length: 40mm

പ്രധാന സബ്ജക്റ്റായ കുടിലിന്റെ സ്ഥാനവും അതിന്റെ വെള്ളത്തിലെ പ്രതിഫലനവും, ഈ ചിത്രത്തിൽ കൌതുകകരമാണെങ്കിലും, പ്രകൃതിയുമായി ഒട്ടും ഇണങ്ങാത്ത നീല പ്ലാസ്റ്റിക് ഷീറ്റ് ആണ് ആസ്വാദകന്റെ കണ്ണിന് അരോചകമായിതോന്നുന്ന പ്രധാന വസ്തു. സാങ്കേതികമായി ഈ ചിത്രത്തിന്റെ പ്രധാന പോരായ്മ ഓവർ എക്സ്പോസ് ആയിപ്പോയ ആകാശമാണ്. മഴക്കാലത്തോ മേഘങ്ങൾ മൂടി നിൽക്കുന്ന അന്തരീക്ഷത്തിലോ എടുത്ത ചിത്രമാണോ ഇത്? ഫോട്ടോഗ്രാഫർ ഈ സ്ഥലത്തിനടുത്ത് താമസിക്കുന്ന ആളാണെങ്കിൽ മറ്റൊരവസരത്തിൽ (രാവിലെയോ വൈകിട്ടോ വെയിൽ ചെരിഞ്ഞുപതിക്കുന്ന അവസരങ്ങളിൽ) ഇതേ ചിത്രം എടുത്തുനോക്കൂ. വ്യത്യസ്തമായ ലൈറ്റിംഗിൽ ഈ ഫ്രെയിം കൂടുതൽ സുന്ദരമാക്കാൻ സാധിച്ചേക്കും.

Entry No. 7 : Marks 45

Photographer : Micky Mathew
ബ്ലോഗ് ഐ.ഡി : നമ്മുടെലോകം

SONY DSC-H20, ISO: 80, Exposure: 1/250 sec, Aperture: 3.5, Focal Length: 6.3mm

അഭിനയിക്കാൻ നടന്മാരില്ലാതെ ശൂന്യമായ ഒരു സ്റ്റേജ് പോലെയാണ് ഈ ചിത്രം തരുന്ന ഒരു ഫീലിംഗ്. മധ്യാഹ്നത്തിൽ ചിത്രം എടുത്തതുമൂലം നിറങ്ങളെല്ലാം washed ആയി കാണപ്പെടുന്നു. ഫ്രെയിം ബാലൻസ് അല്ല എന്നതും ഒരു പോരായ്മയാണ്; അതിന്റെ പ്രധാനകാരണം ഈ ചിത്രത്തിലെ റോഡും.

Entry No. 11 : Marks 45

Photographer : P. A Sameer
ബ്ലോഗ് ഐ.ഡി : പുലിപ്പടങ്ങൾ

Canon EOS 450D, ISO: 200, Exposure: 1/200 sec, Aperture: 9.0, Focal Length: 10mm

മലേഷ്യയിലെ ജെന്റിംഗ് ഹൈലാന്റ്സ് ആണ് രംഗം. Under expose ആയിപ്പോയി എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഒട്ടും നാടകീയമല്ലാത്ത ലൈറ്റിംഗ് ആകാശത്തിന്റെയും ഭംഗികെടുത്തുന്നു. ബാ‍ലൻസ്ഡ് ആയ ഒരു എക്സ്പോഷർ ആയിരുന്നുവെങ്കിൽ ചിത്രത്തിന്റെ താഴത്തെ പകുതിയിൽ കാണുന്ന കുന്നുകളും അതുവഴി പോകുന്ന വളഞ്ഞുപുളഞ്ഞ റോഡും നല്ലൊരു ചിത്രം സമ്മാനിച്ചേനെ എന്നുതോന്നുന്നു.

Entry No. 15: Marks 44

Photographer : Sunil Gopinath (Jimmy)
ബ്ലോഗ് ഐ.ഡി : എന്റെ കണ്ണിലൂടെ

Canon EOS 450D, ISO: 200, Exposure: 1/500 sec, Aperture: 10.0, Focal Length: 18mm

എല്ലാ അസ്തമയങ്ങളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മനോഹരം തന്നെ! നല്ല കമ്പോസിംഗ് വഴി അല്ലെങ്കിൽ ടൈറ്റ് ക്രോപ്പിംഗ് വഴി വളരെ മെച്ചമാക്കാവുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ മരത്തെ ഫ്രെയിമിന്റെ വലതുഭാഗത്തേക്ക് മാറ്റി, മുകളിലെ ചെറിയ മേഘത്തേയും, താഴെ നിന്നും ആവശ്യമില്ലാത്ത ഭാഗങ്ങളും ഒഴിവാക്കി ക്രോപ്പ് ചെയ്യു. ഇതിലും വളരെ മെച്ചമായ ഒരു ചിത്രമായി ഇത് മാറും സംശയമില്ല.

Entry No. 22 : Marks 44

Photographer : എഴുത്തുകാരി|Typist
ബ്ലോഗ് ഐ.ഡി : എഴുത്തോല

OLYMPUS FE370,X880,C575, ISO: 64, Exposure: 1/200 sec, Aperture: 5.4, Focal Length: 25.8mm

പ്രണണയബദ്ധരായ യുവമിഥുനങ്ങളെപ്പോലെ രണ്ട് ആമ്പൽ പൂക്കൾ; അവയുടെ ഒന്നായ നിഴൽ ജലാശയത്തിൽ. പൊരിവെയിലിലും ഒട്ടും തളരാത്തതാണ് അവരുടെ സൌഹൃദം എന്നുറപ്പ്! നല്ല കമ്പോസിംഗിലൂടെ നല്ലൊരു ചിത്രമാക്കി മാറ്റുവാൻ സാധ്യതകളുണ്ടായിരുന്ന ഒരു ചിത്രം. ഇത്ര വലിപ്പത്തിൽ ഫ്രെയിം ചെയ്യുക വഴി ചിത്രത്തിൽ ഒരിടത്തും ആസ്വാദകന്റെ ശ്രദ്ധയെ കേന്ദ്രീകരിക്കുവാൻ ചിത്രത്തിനു കഴിയുന്നില്ല. സാധ്യമായിരുന്നുവെങ്കിൽ ഈ പൂക്കളെ കുറേക്കൂടി സൂം ചെയ്ത് ഒരു ടൈറ്റ് ഫ്രെയിം നിർമ്മിക്കാമായിരുന്നില്ലേ? എങ്കിൽ കുറേക്കൂടി വലിപ്പത്തിലും യഥാർത്ഥ നിറത്തിലും ഈ പൂക്കൾ കാണപ്പെട്ടേനെ; ഒപ്പം മറ്റൊരു പെർസ്പെക്റ്റീവിലുള്ള അവയുടെ നിഴലും.

Entry No. 9 : Marks 41

Photographer : Captain Haddock
Blog ID : Not only-but also

SONY Model: DSC-W35, ISO: 100, Exposure: 1/125 sec, Aperture: 7.1, Focal Length: 6.3mm

ഒരു സോണി കോമ്പാക്റ്റ് ക്യാമറ ഉപയോഗിച്ചെടുത്ത മറ്റൊരു ചിത്രം. Nice thinking, but flash killed! പക്ഷേ ഒരു ചോദ്യം ആരോ അവരുടെ ഇഷ്ടപ്രകാരം വളച്ചൊടിച്ച ഈ വള്ളി തന്നെ ചിത്രത്തിനായി തെരഞ്ഞെടുത്തത് എന്തിനാണ്! ക്ലോസ് അപ് ആയി ചിത്രം എടുത്തിരിക്കുന്നതുകൊണ്ട് ഫോട്ടോഗ്രാഫർ ഉദ്ദേശിച്ചതുപോലെ പശ്ചാത്തലം “ബ്ലർ” ആയി റിസൽട്ട് ലഭിച്ചിട്ടുണ്ട്. എക്സിഫ് ഡേറ്റയിൽ ഫ്ലാഷ് ഫയർ ചെയ്തതാണെന്നു കാണുന്നു. അത് ക്യാമറ സ്വയം ഫ്ലാഷ് ഫയർ ചെയ്തതാണോ അതോ ഫോട്ടോഗ്രാഫർ ഫ്ലാഷ് ഓണാക്കിയതോ? ഒരു ഫിൽ ഇൻ ഫ്ലാഷ് പോലെ ഒരു എഫക്റ്റ് ചിത്രത്തിൽ ഉണ്ടെങ്കിലും വള്ളിയുടെ മുകൾഭാഗത്തെ അത് ഓവർ എക്സ്പോസ് ആക്കുകയാണ് ചെയ്തിരിക്കുന്നത്. ക്യാമറ തനിയെ ചെയ്തതാണെങ്കിൽ ഫ്ലാഷിനെ ഇങ്ങനെയുള്ള സന്ദർഭത്തിൽ ഓഫാക്കിവയ്ക്കുകയാണ് വേണ്ടത്.

Entry No. 27 : Marks 39

Photographer : Mohamed Suhail
ബ്ലോഗ് ഐ.ഡി : കലാകാരൻ

SONY DSC-W70, ISO: 100, Exposure: 1/2000 sec, Aperture: 7.1, Focal Length: 6.3mm

A layer of mountains, great view! Nicholas Roerich യുടെ ഒരു ചിത്രം‌പോലെയോ, അല്ലെങ്കിൽ ഒരു ചൈനീസ് വാട്ടർകളർ പെയിന്റിംഗ് പോലെയോ സുന്ദരം. പക്ഷേ ആവശ്യത്തിനു പ്രകാശം ഇല്ലാത്തതിനാൽ വിശദാംശങ്ങൾ വ്യക്തമല്ല. ലനിരകളുടെ ശ്രേണിയും വ്യക്തമല്ല. ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ പരിമിതികൾ മനസ്സിലാക്കുന്നു. ചിത്രത്തിൽ ഫ്ലാഷ് ഫയർ ചെയ്തതായി എക്സിഫ് ഡേറ്റയിൽ കാണുന്നുണ്ട്. ഇത്രവലിയ സീനിൽ ഫ്ലാഷ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം ചിത്രം തെളിവായി ലഭിക്കില്ലല്ലോ? ക്യാമറ സ്വയം ഫ്ലാഷ് ഫയർ ചെയ്തതാണെന്ന് കരുതുന്നു. അതുകൊണ്ടാണ് ഈ സീനിന് ആവശ്യമായ ഒരു എക്സ്പോഷർ ലഭിക്കാഞ്ഞത്. ഇത്തരം സീനുകൾ ഫുൾ ഓട്ടോമോഡിൽ ചിത്രീകരിക്കാതെ, അനുയോജ്യമായ ഒരു സീൻ മോഡിൽ ചിത്രീകരിക്കുക; ആവശ്യമെങ്കിൽ ട്രൈപ്പോഡും ഉപയോഗിക്കാം.

Entry No. 19 : Marks 38

Photographer : Sunil Warrier
Blog ID : Fade-in

Canon EOS 400D DIGITAL, ISO: 100, Exposure: 1/400 sec, Aperture: 5.0, Focal Length: 200mm

ഇത്രയും മനോഹരമായ ഒരു രംഗവും, കാനൻ 40D ക്യാമറയും.. പിന്നെ എന്താണ് ഈ ചിത്രത്തിൽ സംഭവിച്ചത്! ഇവിടെ ഒരു വില്ലൻ ലൈറ്റിംഗ് തന്നെ! ഫോട്ടോ എടുത്തസമയത്തെ ലൈറ്റിംഗ് നന്നല്ല. ഒപ്പം, ഫോട്ടോഷോപ്പിന്റെ അമിതമായ പ്രയോഗം ചിത്രത്തിന്റെ ഭംഗി കെടുത്തിക്കളയുകയും ചെയ്യുന്നു. അതൊടൊപ്പം തോന്നിയ ഒരു സംശയം, ഫോട്ടോഗ്രാഫർക്ക് ‘ഫോക്കസ്’ നഷ്ടപ്പെട്ടുവോ എന്നതാണ്. ഫോർഗ്രൌണ്ടിൽ ഇടതൂർന്നു വളരുന്ന പുൽമേടുകൾ, ഒപ്പം നിത്യഹരിത Neelgiri Rhododendron മരങ്ങളും പശ്ചാത്തലത്തിലെ നിബിഡവനവും.
You should have focused on one of the unique rhododendron,
so everything else would have fallen in line. missed chance!

Entry No. 30 : Marks 29

Photographer : Mohanam
ബ്ലോഗ് ഐ.ഡി : നേർക്കാഴ്ചകൾ

Canon PowerShot SX10 IS, ISO: 400, Exposure: 1/1000 sec, Aperture: 5.6, Focal Length: 17.5mm

ഈ ചിത്രം എടുത്ത ഇത്രയും ഉയർന്ന ആംഗിൾ ഈ ചിത്രത്തിനു പ്രത്യേക ഭംഗിയെന്തെങ്കിലും നൽകുന്നുണ്ടോ? ഇല്ല എന്നാണ് അഭിപ്രായം. ചിത്രം വലിയ സൈസിൽ കാണുമ്പോൾ വളരെ സോഫ്റ്റ് ആയി കാണപ്പെടുന്നു. ഫോക്കസ് ലോക്ക് ആകുന്നതിനു മുമ്പ് ക്ലിക്ക് ചെയ്തതാണോ കാരണം? ഫ്രെയിമിലെ തോട് നല്ല ഒരു ലീഡ് ലൈൻ ആയിരുന്നു. പക്ഷേ അത് വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല, ചിത്രത്തിന്റെ ആംഗിൾ ആണ് അതിനുകാരണം. ഫ്രെയിമിന്റെ മുകൾ ഭാഗം കുറച്ച് ഒഴിവാക്കി താഴെ അല്പം കൂടി സ്ഥലം നൽകിയിരുന്നുവെങ്കിൽ കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു. ചിത്രത്തിലെ രണ്ടു പശുക്കൾ ഫ്രെയിമിന്റെ ബോർഡറിൽ വച്ച് “മുറിഞ്ഞുപോയതും” ശ്രദ്ധിക്കുക. ജീവികൾ, ആളുകൾ തുടങ്ങിയ വസ്തുക്കൾ ഒരു ഫെയിമിൽ വരുമ്പോൾ അവയെ പൂർണ്ണമായും ഫ്രെയിമിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കണം. ഫ്രെയിമിന്റെ ചെരിവും കമ്പോസിങ്ങിൽ ഒഴിവാക്കേണ്ടതുതന്നെ.

Entry No. 31 : Marks 28

Photographer : Mohamedkutty T.T
ബ്ലോഗ് ഐ.ഡി : ഓർമച്ചെപ്പ്

Nokia 6300

അത്തി / ഇത്തിമരം (Ficus infectoria) അസാധാരണമായ കായ്ഫലം തന്നെ! ഇവപഴുത്തുകഴിഞ്ഞാൽ പക്ഷികൾ ഈ മരത്തിൽനിന്ന് ഒഴിയുമെന്ന് തോന്നുന്നില്ല.Bird Photography ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ലൊക്കേഷൻ. ഒരു ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുവാനുള്ള മത്സരാർത്ഥിയുടെ ആർജ്ജവത്തെയും ആഗ്രഹത്തേയും അഭിനന്ദിക്കുന്നു. പക്ഷേ ഉപയോഗിച്ചിരിക്കുന്ന Nokia 6300 മൊബൈൽ ക്യാമറയുടെ എല്ലാ പരിമിതികളും വെളിപ്പെടുത്തുന്നതാണീ ചിത്രം. ചിത്രമെടുത്ത സമയത്തെ പ്രത്യേകത കാരണം പശ്ചാത്തലത്തിലെ അത്യധികമായ വെയിലും നേരെ ക്യാമറയിലേക്ക് പതിക്കുന്നു.

Entry No. 32 : 28 Marks

Photographer : Sooraj Malayattil
Blogger ID : Platform of fine photography

SAMSUNG GT-B3313, Exposure: 1/298 sec, Aperture: 2.8, Focal Length: 3.7mm

മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ചെടുത്ത മറ്റൊരു ചിത്രം. പരിമിതികൾ മനസ്സിലാക്കുന്നു; ടോണുകളുടെ ദാരിദ്ര്യമാണ് ഈ ക്യാമറയുടെ പ്രധാനപ്രശ്നം. ഫ്രെയിമിനെ പാലം കേന്ദ്രമാക്കി രണ്ടായി മുറിക്കാതെ ബോട്ടിന്റെ മുൻഭാഗത്തേക്ക് കുറേകൂടി സ്ഥലം കിട്ടുന്ന രീതിയിൽ കമ്പോസ് ചെയ്തിരുന്നുവെങ്കിൽ കൂടുതൽ മെച്ചപ്പെട്ട ഒരു ചിത്രം ലഭിച്ചേനെ.

Entry No. 26 : Mark 27

Photographer : Gija Subramanian
ബ്ലോഗർ ഐ.ഡി : കാന്താരിക്കുട്ടി

KODAK EASYSHARE C713, ISO: 200, Exposure: 1/270 sec, Aperture: 4.8, Focal Length: 18mm

ഫ്രെയിമിന്റെ ആസ്പെക്റ്റ് റേഷ്യോ അത്ര നന്നായി തോന്നുന്നില്ല. അസ്തമയത്തിന്റെ ഒരു സിലൌട്ട് ഷോട്ട് എന്നതിൽ കവിഞ്ഞ് പ്രത്യേകതകളൊന്നും ഈ ചിത്രത്തിൽ ഇല്ല. Point and shoot ക്യാമറ ആയതിനാലുണ്ടായ പിക്സലേഷൻ ക്ഷമിച്ചാൽതന്നെയും ആഗിളുകളേയും ലഭ്യമായ ലൈറ്റിനെയും വിദഗ്ദ്ധമായി ഉപയോഗിക്കുന്നതിൽ ഈ ചിത്രം പ്രരാജയപ്പെട്ടു. വളരെ കുറച്ച് സെൻ‌ട്രൽ എലമെന്റുകൾ ഉള്ള ചിത്രങ്ങളിൽ ഷാർപ്നെസും കോണ്ട്രാസ്റ്റും നല്ലവണ്ണം ശ്രദ്ധിക്കുക.മാക്സിമം സൂം ഉപയോഗിച്ചതിനാൽ ഉണ്ടായ ക്രൊമാറ്റിക് അബറേഷൻ വ്യക്തമാണ്. എക്സ്പോഷർ കോമ്പൻസേഷനോ, കൃത്യമായ സീൻ മോഡോ ഉപയോഗിച്ചിരുന്നുവെങ്കിൽ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ആണെങ്കിൽ പോലും കുറച്ചുകൂടിനല്ല ചിത്രം ലഭിക്കുമായിരുന്നു.

Entry No. 16 : Marks 26

Photographer : Arunraj Kumar N.
ബ്ലോഗ് ഐ.ഡി : നിറങ്ങൾ

Canon PowerShot SX10 IS, ISO: 80, Exposure: 1/1000 sec, Aperture: 7.1, Focal Length: 33.7mm

ഈ ചിത്രം എടുത്തപ്പോഴുണ്ടായിരുന്ന ആകാശത്തിന്റെ വർണ്ണപ്പകർച്ചയാവണം ഫോട്ടോഗ്രാഫർ പകർത്തുവാൻ ആഗ്രഹിച്ചത്. പ്ലാൻ ചെയ്ത് എടുത്ത ഒരു ചിത്രമായി തോന്നുന്നില്ല. ആസ്വാദകന്റെ കണ്ണുകൾ ഒരു കേന്ദ്രസ്ഥാനം (focus) ഈ ഫ്രെയിമിൽ അന്വേഷിക്കുന്നുണ്ടെങ്കിലും അങ്ങനെയൊന്ന് കണ്ടെത്തുവാൻ സാധിക്കുന്നില്ല. മരങ്ങളുടെ സിലൌട്ടിന് ഇടയിൽക്കൂടെ കാണപ്പെടുന്ന സ്റ്റേഡിയം (??) ഡിസ്ട്രാക്ഷനാണ്. ആകാശം നിറമുള്ളതെങ്കിലും ഒരു കോമ്പറ്റീഷൻ എൻ‌ട്രീക്ക് വേണ്ടത്ര പ്രത്യേകതകൾ ഇതിൽ കാണാനാവുന്നുമില്ല.

Entry No. 24 : Marks 26

Photographer : Prathivadam

ബ്ലോഗ് ഐ.ഡി : പ്രതിവാദം

Canon PowerShot A495, ISO: 80, Exposure: 1/125 sec, Aperture: 3.0, Focal Length: 6.6mm

ഈ ചിത്രത്തിൽ കാണുന്ന ഫോട്ടോഗ്രാഫർ പ്രകൃതിയുടെ സൌന്ദര്യം പകർത്തുകയാണോ! എങ്കിൽ അദ്ദേഹത്തിന് ഇതിലും നല്ല ഒരു ചിത്രം ലഭിച്ചിട്ടുണ്ടാവും! Abstract ഫോട്ടോഗ്രാഫിയോട് വളരെ അടുത്തും ഈ കോമ്പറ്റീഷൻ വിഷയത്തോട് വളരെ അകന്നും നിൽക്കുന്ന ഒരു ചിത്രമാണിത്. ഇതിനെ മത്സരവിഷയവുമായി ബന്ധിപ്പിക്കുവാൻ വളരെ ബുദ്ധിമുട്ട് തോന്നി. നല്ല പ്രകൃതി ചിത്രങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ടാവുമായിരുന്ന പ്രദേശമാണെന്നു തോന്നുന്നു. മെച്ചപ്പെട്ട ഫ്രെയിമിങ്ങ് ഇതിൽത്തന്നെ ചെയ്യുകയും ആവാമായിരുന്നു. ഈ ചിത്രത്തിലെ ഫോട്ടോഗ്രാഫറെ ഫ്രെയിമിന്റെ വലതുവശത്തേക്ക് മാറി ആയിരുന്നു പ്രതിഷ്ഠിച്ചിരുന്നത് എന്നു സങ്കൽ‌പ്പിക്കൂ, അതുപോലെ അദ്ദേഹത്തിന്റെ നിഴലും ഈ ഫ്രെയിമിൽ പൂർണ്ണമായും ഉണ്ടായിരുന്നുവെന്നും വിചാരിക്കുക. ഇതിലും മെച്ചമാക്കായിരുന്നു ഈ ഫ്രെയിം.

Entry No. 3 : Marks 20

Photographer : Sanu Raj

Blog ID : Sanuphotography

NIKON D80, ISO: 320, Exposure: 1/250 sec, Aperture: 8.0, Focal Length: 31mm

ഇത് യാത്രയ്ക്കിടയിൽ എടുത്ത ഒരു ചിത്രമാണെന്നു തോന്നുന്നു. ആകാശം ഓവർ എക്സ്പോസ്ഡ് ആണ് അതുകൊണ്ടുതന്നെ വിരസവും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആകാശത്തെ ഇത്രയധികം ഫ്രെയിമിൽ ഉൾപ്പെടുത്താതെയിരിക്കുക. ചിത്രത്തിൽ കാണുന്ന ബോട്ടുകൾ ഈ ഫ്രെയിമിലെ പ്രധാന സബ്ജക്റ്റുകൾ ആകേണ്ടവയായിരുന്നു. പക്ഷേ ഇത്രയും വിശാലമായ സീനിൽ അവ തീരെ ചെറുതായിപോയി. വ്യത്യസ്തമായ കമ്പോസിംഗിലൂടെ മെച്ചപ്പെട്ട ചിത്രങ്ങൾ എടുക്കാവുന്ന പ്രദേശമാണ്.

നന്ദി....നന്ദി....നന്ദി

ഈ മത്സരത്തെ ഒരു വിജയമാക്കിത്തീർത്ത എല്ല മത്സരാർത്ഥികളോടും, ഫോട്ടോഗ്രാഫുകളുടെ അവലോകനവും ഗ്രേഡിംഗും ഏറ്റവും നന്നായി നിർവ്വഹിച്ചു തന്നെ ജഡ്ജിംഗ് പാനലിനോടും, സമ്മാനങ്ങൾ സ്പോൺസർ ചെയ്ത Apple A Day Properties Pvt. Ltd മാനേജ്മെന്റിനോടും, ഞങ്ങളുടെ എല്ലാ അഭ്യുദയ കാംഷികളോടും നമ്മുടെ ബൂലോകം ടീം നന്ദി രേഖപ്പെടുത്തുന്നു.

സമ്മാനാർഹരിൽ കേരളത്തിലെ മേൽ‌വിലാസം എൻ‌ട്രികളോടൊപ്പം സമർപ്പിക്കാഞ്ഞവർ എത്രയും വേഗം നമ്മുടെ ബൂലോകവുമായി ബന്ധപ്പെടുക. സമ്മാനങ്ങൾ കേരളത്തിലെ മേൽ‌വിലാസത്തിൽ മാത്രമേ അയച്ചു തരികയുള്ളൂ

Photography Competition Results (text only)

Original post with photographs is here

മലയാളം ബ്ലോഗോസ്ഫിയറിലെ ഫോട്ടോഗ്രാഫർമാർക്കായി ‘നമ്മുടെ ബൂലോകം’ നടത്തിയ ആപ്പിൾ എ ഡേ ബെസ്റ്റ് ബ്ലോഗ് ഫോട്ടോ അവാർഡ് 2010 ഫലപ്രഖ്യാപനം ഇവിടെ നടത്തുകയാണ്. 2010 ജനുവരി 28 ന് പ്രഖ്യാപിച്ച ഈ മത്സരത്തിന് നൽകിയിരുന്ന വിഷയം ‘പ്രകൃതിയുടെ സൌന്ദര്യം | Nature's beauty’ എന്നതായിരുന്നു. ആദ്യമൂന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പായ Apple A Day Properties Pvt Ltd. ആണ്.

ലഭിച്ച എൻട്രികൾ പരിശോധിച്ച് അവയിൽ നിന്ന് യോഗ്യതയുള്ളതായി തെരഞ്ഞെടുക്കപ്പെട്ട 32 ചിത്രങ്ങൾ മൂന്ന് അംഗങ്ങൾ അടങ്ങുന്ന ജഡ്ജിംഗ് പാനലിന് സമർപ്പിച്ചു. ഷംസുദ്ദീൻ മൂസ, നിഷാദ് കൈപ്പള്ളി, നവീൻ (സപ്തവർണ്ണങ്ങൾ) എന്നീ പ്രഗത്ഭഫോട്ടോഗ്രാഫർമാർ ഉൾപ്പെടുന്നതായിരുന്നു ജഡ്ജിംഗ് പാനൽ. മത്സര ചിത്രങ്ങളോടൊപ്പം ഫോട്ടോഗ്രാഫറെ സംബന്ധിച്ച വിവരങ്ങൾ ജഡ്ജിംഗ്പാനലിന് കൈമാറിയിരുന്നില്ല. Composition, creativity, technical aspects എന്നീ കാര്യങ്ങളെ ആസ്പദമാക്കി ഓരോ ചിത്രത്തിനും പരമാവധി 30 പോയിന്റുകൾ വീതം (Total 90 marks for each photo) ഓരോ വിധികർത്താവും നൽകുകയും, അപ്രകാരം ഓരോ ഫോട്ടോയ്ക്കും ലഭിച്ച പോയിന്റുകളുടെ ആകെത്തുകയുടെ അടിസ്ഥാനത്തിൽ വിജയികളെ നിർണ്ണയിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

ഇത് മലയാളം ഫോട്ടോബ്ലോഗിംഗ് രംഗത്തെ ഫോട്ടോഗ്രാഫർമാരെ ഉദ്ദേശിച്ച് നടത്തിയ മത്സരമായിരുന്നുവെങ്കിലും ഈ രംഗത്ത് സജ്ജീവമായിനിലകൊള്ളുന്ന പലരും പങ്കെടുക്കാതെ മാറിനിന്ന ഈ മത്സരത്തിൽ DSLR മുതൽ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളും മൊബൈൽ ഫോൺ ക്യാമറകളും ഉപയോഗിച്ചെടുത്ത ചിത്രങ്ങൾ വരെ ലഭിച്ചു. എളുപ്പമുള്ളതും വിശാലവുമായ ഒരു വിഷയമാണ് മത്സരത്തിനു നൽകിയിരുന്നതെങ്കിലും ലഭിച്ച എൻട്രികളിൽ വിഷയവുമായി 100% ഇങ്ങങ്ങുന്ന എൻട്രികൾ കുറവായിരുന്നു. ജഡ്ജിംഗ് പാനലിന്റെ അവലോകനവും, ആപ്പിൾ എ ഡേ ബെസ്റ്റ് ബ്ലോഗ് ഫോട്ടോ 2010 എന്ന ഈ അവാർഡും മത്സരത്തിനായി ലഭിച്ച 32 എൻട്രികളെ മാത്രം അടിസ്ഥാനമാക്കിമാത്രമുള്ളതാണ് എന്നറിയിക്കട്ടെ. മത്സരത്തിൽ ഉത്സാഹപൂർവ്വം പങ്കെടുത്ത എല്ലാവരേയും ഞങ്ങൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ മത്സരചിത്രങ്ങളുടെ അവലോകനത്തിൽ നിന്ന് പൊതുവായി മനസ്സിലാകുന്നത് ഫോട്ടോഗ്രാഫി ടെക്നിക്കുകളും ഒരു ഫ്രെയിമിനെ മനോഹരമാക്കുന്ന കമ്പോസിംഗ് രീതികളും മത്സരാർത്ഥികളിൽ പലർക്കും പരിചയമില്ലായിരുന്നു എന്നാണ്. ഇത് ആരെയും കുറ്റപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ അല്ലെന്നു മനസ്സിലാക്കുമല്ലോ? ക്രിയാത്മകമായ ഒരു അഭിപ്രായമായി മാത്രം കണക്കിലെടുത്ത് ഫോട്ടോഗ്രാഫിയിലെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി പഠിക്കുവാനും ഇനിയും ഉയരങ്ങളിലേക്ക് പോകുവാനും ഇതിൽ പങ്കെടുത്തവർക്ക് ഈ മത്സരം ഒരു പ്രചോദനം ആകുന്നുവെങ്കിൽ ഞങ്ങൾ കൃതാർഥരായി.

മത്സര ചിത്രങ്ങൾ 210 മാർച്ച് 20 ന് ഈ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. ഒപ്പം ആസ്വാദകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം (നാലാം സമ്മാനം) തെരഞ്ഞെടുക്കാനായി കമന്റുവഴിയുള്ള വോട്ടിംഗും ഏർപ്പെടുത്തിയിരുന്നു. ആ വോട്ടിംഗിൽ രേഖപ്പെടുത്തപ്പെട്ട കമന്റുകളും ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മത്സരത്തിന്റെ പ്രഖ്യാപനത്തീയതിക്കു ശേഷം ബ്ലോഗ് രജിസ്റ്റർ ചെയ്തവരുടെയും ബ്ലോഗ് പ്രൊഫൈൽ ഇല്ലാത്തവരുടെയും വോട്ടുകൾ സ്വീകരിക്കുന്നതല്ല എന്ന് മത്സര നിബന്ധനകളിൽ വ്യക്തമാക്കിയിരുന്നു; അതുപോലെ മത്സരാർത്ഥികൾ സ്വയം വോട്ട് ചെയ്യരുത് എന്നതും. ഈ നിബന്ധനകൾക്കനുസൃതമല്ലാത്ത നാലു കമന്റുകൾ വോട്ടിംഗിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട് എന്നും അറിയിക്കട്ടെ.
ഇനി ഫലപ്രഖ്യാപനത്തിലേക്ക് കടക്കാം.

Winner of the first prize Rs. 5001/-
Entry No. 13 Photographer : Jalish O. N

72 പോയിന്റുകളോടെയാണ് ഈ ചിത്രം ഒന്നാം സ്ഥാനത്ത് വന്നിരിക്കുന്നത്.
വിധികർത്താക്കളുടെ അഭിപ്രായങ്ങൾ :

An image with fine detail, rich tonality and vibrant color!
ഒരു വേനൽക്കാല മധ്യാഹ്നത്തിന്റെ ഫീൽ ഉണ്ടാക്കുന്ന നിറങ്ങൾ. ചിത്രത്തിലെ എല്ലാ എലമെന്റുകളും ഈ ചിത്രത്തിന്റെ മിഴിവിനു കാരണമാകുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ടപോലെ കാണപ്പെടുന്ന ആ വഞ്ചി ആസ്വാദകന്റെ കണ്ണുകളെ ഈ ചിത്രത്തിന്റെ കേന്ദ്രസ്ഥാനത്ത് നിർത്തുവാൻ പര്യാപ്തവുമാണ്. പോസ്റ്റ് പ്രോസസിംഗിൽ മിഡ് ടോൺസ് കുറച്ചുകൂടി കൂട്ടാമായിരുന്നു എന്നുതോന്നുന്നു. കാരണം വളരെയധികം വിശദാംശങ്ങൽ ഒളിഞ്ഞിരിക്കുന്ന ഒരു ഇമേജാണിത്. ഇത്ര വൈഡായ ഈ ഷോട്ടിൽ താങ്കൾ 5.6 എന്ന അപർച്ചർ ഉപയോഗിച്ചിരിക്കുന്നതായി കാണുന്നു. ഡെപ്ത് ഓഫ് ഫീൽഡ് കൂട്ടി, ഇമേജ് കുറേക്കൂടി ഷാർപ്പാക്കുവാൻ കുറച്ചു കൂടി ചെറിയ അപർച്ചർ ഉപയോഗിക്കാമായിരുന്നില്ലേ?
Anyway, the frame is successful in bringing out the serenity of the scene. Congratulations!

Winner of the second price Rs. 2001/-
Entry No. 20
Photographer : Manoj Kumar
വാലായ്മ

71 പോയിന്റുകളാണ് ഈ എൻട്രിക്ക് ലഭിച്ചിരിക്കുന്നത്
വിധികർത്താക്കളുടെ അഭിപ്രായങ്ങൾ:
ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോഗിച്ചെടുത്ത ഈ ഷോട്ട്, കമ്പോസിങ്ങിന്റെ മികവിലാണ് മറ്റുപല എൻട്രികളേക്കാളും മുന്നിലെത്തിയിരിക്കുന്നത്. ഇത് കാഷ്മീരിലെ Dal Lake ആണോ? ഒരു ശൈത്യകാലദിനത്തിന്റെ മൂഡ് നന്നായി സന്നിവേശിപ്പിക്കുന്ന ലൈറ്റിംഗ്, പരസ്പരപൂരകങ്ങളായ ചിത്രത്തിലെ വിവിധ ഓബ്ജക്റ്റുകൾ, പ്രകൃതിരമണീയത ഇതെല്ലാം ഈ ചിത്രത്തെ മികവുറ്റതാക്കുന്നു. പോസ്റ്റ് പ്രോസസിംഗിൽ കുറച്ചുകൂടി ഈ ഫ്രെയിം ഭംഗിയാക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്.
This is a fine piece of work! Congratulations !

Winner of the third price Rs. 1001/-
Entry No. 8
Photographer: Muneer C. H

66 പോയിന്റ് ആണ് ഈ ചിത്രത്തിന് വിധികർത്താക്കൾ നൽകിയത്
വിധികർത്താക്കളുടെ അഭിപ്രായങ്ങൾ:
ഈ കോമ്പറ്റീഷനിൽ ലഭിച്ച എൻട്രികളിൽവച്ച് മികച്ചവയിൽ ഒന്ന്. പച്ചനിറമുള്ള പശ്ചാത്തലവും പരിസരങ്ങളും ഓറഞ്ച് ചുവപ്പ് നിറങ്ങളിലുള്ള പൂമൊട്ടും ഈ ബ്ലാക്ക് ആന്റ് വൈറ്റ് പൂമ്പാറ്റയെ ഭംഗിയായി കോമ്പ്ലിമെന്റ് ചെയ്യുന്നു! പ്രകൃതിയുടെ സൌന്ദര്യം!
ഒരു സോണി പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയും അതിലെ കാൾ സീസ് ലെൻസും ചേർന്ന് അവയുടെ കഴിവുതെളിയിക്കുകമാത്രമല്ല ഇവിടെ ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫിയുടെ ചില മേഖലകളിൽ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾക്ക് പരിമിതികൾ ഉണ്ടെങ്കിലും, സാഹചര്യങ്ങൾക്കനുസരിച്ച് കൃത്യമായ സെറ്റിംഗുകൾ ഉപയോഗിക്കുകവഴി പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിക്കുന്നവർക്കും DSLR ക്യാമറ ഉപയോഗിക്കുന്ന തങ്ങളുടെ സഹയാത്രികരേപ്പോലെതന്നെ മിഴിവുറ്റ ചിത്രങ്ങൾ എടുക്കുവാൻ സാധിക്കും എന്നതിനു തെളിവാണ് ഈ ചിത്രം. ഡെപ്ത് ഓഫ് ഫീൽഡിന്റെ അളവ്, കൃത്യമായ എക്സ്പോഷർ, കോൺട്രാസ്റ്റ് തുടങ്ങിയ കാര്യങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ക്രിയേറ്റിവിറ്റിയിൽ മാത്രമാണ് കൂടുതൽ ശ്രദ്ധവേണ്ടത്. റൂൾ ഓഫ് തേഡ്സ് ഉപയോഗിച്ച് (കുറഞ്ഞത് പോസ്റ്റ് പ്രോസസിംഗിൽ എങ്കിലും) കമ്പോസ് ചെയ്തിരുന്നുവെങ്കിൽ കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു ഈ ഫ്രെയിം. ഫ്രെയിമിന്റെ ഇടതുഭാഗം ശൂന്യമാണ് എന്നത് ഒരു അഭംഗിയായി തോന്നുന്നു.
Anyway, congratulations to you! Don't throw away this camera or your passion for the little wonders around you...!!

Winner of the fourth prize: Viewer's choice
ഈ മത്സര ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആസ്വാദകർക്ക് ഇഷ്ടമായ ചിത്രത്തിനുള്ള സമ്മാനമാണിത്. 11 വോട്ടുകൾ നേടി Entry No. 1 ഈ സ്ഥാനത്തിന് അർഹമായിരിക്കുന്നു.
Photographer: Anees Kodiyathur
Blog ID : Aneezone

ജഡ്ജസ്റ്റിന്റെ റാങ്കിംഗിൽ 58 മാർക്ക് നേടിയ ഈ ചിത്രത്തെപ്പറ്റിയുള്ള അഭിപ്രായങ്ങൾ:
ഏകാന്തമായൊരു നാട്ടുപാതയിൽ, ഇളം മഞ്ഞിനെ തഴുകി മരക്കൂട്ടങ്ങൾക്കിടയിൽക്കൂടി ചെരിഞ്ഞുപതിക്കുന്ന സൂര്യകിരണങ്ങൾ. നാട്ടിലെ ഒരു മനോഹരമായ പ്രഭാതം. പാതയോരം ഉണ്ടാക്കുന്ന ലീഡ് ലൈൻ, നായയിലേക്ക് എത്തുന്ന കമ്പോസിഷനും കൊള്ളാം. Good attempt. പക്ഷേ ഫുൾ സൈസിൽ ചിത്രം നോക്കുമ്പോൾ കാണപ്പെടുന്ന ടെക്നിക്കൽപോരായ്മകൾ ഈ ചിത്രത്തിന്റെ മാറ്റു കുറയ്ക്കുന്നു. ഉയർന്ന ഐ.സ്.ഓ സെറ്റിംഗ് (800) ഉപയോഗിച്ചതിനാൽ ചിത്രത്തിൽ നോയിസ് വളരെയധികം കാണപ്പെടുന്നു. ഇത്രകുറഞ്ഞ ലൈറ്റുള്ളപ്പോൾ f/13 എന്ന അപർച്ചർ ഉപയോഗിക്കാതെ കുറേക്കൂടി വലിയ അപർച്ചർ ഉപയോഗിച്ചിരുന്നുവെങ്കിൽ ISO സെറ്റിംഗ് കുറയ്ക്കുവാൻ സാധിക്കുമായിരുന്നില്ലേ? ഫ്രെയിമിന്റെ വലത്തേക്കുള്ള ചരിവ് ഒഴിവാക്കി, ഒരല്പംകൂടി ലോ ആംഗിളിൽ കമ്പോസ് ചെയ്തിരുന്നുവെങ്കിൽ ചിത്രം കുറേക്കൂടി മെച്ചമാക്കാമായിരുന്നു എന്നും അഭിപ്രായമുണ്ട്.

ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ചിത്രം

മത്സരത്തിലെ സമ്മാനാർഹർ മുകളിൽ പറഞ്ഞ നാലു മത്സരാർത്ഥികൾ ആണെങ്കിലും ജഡ്ജസ്റ്റിന്റെ ഇവാലുവേഷനിൽ ഏറ്റവുംകൂടുതൽ മാർക്ക് നേടിയത് Entry No. 6 ആയിരുന്നു. 74 മാർക്കുകൾ നേടി ഒന്നാമത് എത്തിയ ചിത്രം അയച്ചു തന്നത് ദത്തൻ പുനലൂർ.

നിർഭാഗ്യവശാൽ, നിയമാവലിയിലെ ഒരു നിബന്ധനപാലിക്കുന്നതിന് സാങ്കേതികമായി സാധിക്കാതെ വന്ന ഈ ചിത്രം ഞങ്ങൾക്ക് അയോഗ്യമാക്കേണ്ടിവന്നു. ഈ മത്സരചിത്രങ്ങൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കുവാനായി തയ്യാറാക്കിയ ദിവസംതന്നെ ഏഷ്യാനെറ്റിന്റെ ന്യൂസ് സ്പെഷ്യലിൽ ശ്രീ ദത്തനെപ്പറ്റി ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു. അതിൽ അദ്ദേഹത്തിന്റെ ചില ഫോട്ടോഗ്രാഫുകൾ കാണിക്കുവാനായി ഏഷ്യാനെറ്റ് തെരഞ്ഞെടുക്കുമ്പോൾ, കൂട്ടത്തിൽ ഈ ചിത്രവും ഉൾപ്പെട്ടുപോയത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഈ മത്സരത്തിന്റെ നിബന്ധനകളിലൊന്ന് മത്സരഫലങ്ങൾ വരുന്നതുവരെ ഫോട്ടോഗ്രാഫറുടെ ഐഡന്റിറ്റി ഫലപ്രഖ്യാപനദിവസം വരെ വെളിപ്പെടുത്തരുത് എന്നതായിരുന്നു (Photographer's declaration). അതിനാലാണ് ശ്രീ ദത്തന്റെ ഈ എൻട്രി അയോഗ്യമാക്കേണ്ടിവന്നത് എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ. മാർച്ച് ഇരുപതിന്റെ പോസ്റ്റിൽ ഈ എൻട്രി 'on-hold' എന്ന സ്റ്റാറ്റസിൽ ആയിരുന്നു എന്നത് ശ്രദ്ദിച്ചിരിക്കുമല്ലോ?

ഈ ചിത്രത്തെപ്പറ്റി വിധികർത്താക്കൾ നൽകിയ അഭിപ്രായം:

Life is the beauty of nature എന്നുപറയുന്നതെത്രശരി! പ്രകൃതിയിലെ liveliness ആണ് അതിന്റെ സൌന്ദര്യം. ഒരമ്മയുടെ സ്നേഹം, കരുതൽ, വാത്സല്യം. - പ്രകൃതിയുടെ സവിശേഷതയായ ഈ സൌന്ദര്യമാണ് ഈ ഫോട്ടോയെ സുന്ദരമാക്കുന്നത്. അപൂർവ്വമായി മാത്രം ഒരു ഫോട്ടോഗ്രാഫർക്ക് ലഭിക്കുന്ന ചില സന്ദർഭങ്ങളിലൊന്ന്, ഭംഗിയായി, യഥാസമയം ഈ ഫോട്ടോഗ്രാഫർ ചിത്രീകരിച്ചിരിക്കുന്നു. ലെൻസിന്റെ ഓപ്റ്റിക്കൽ ക്വാളിറ്റി ഈ ചിത്രത്തിൽ ചില്ലറ പോരായ്മകൾ വരുത്തിയിട്ടുണ്ട്. എങ്കിലും നല്ല തീം സെലക്ഷൻ Congratulations!

മത്സരത്തെപറ്റി പരാതികൾ ഉണ്ടെങ്കിൽ

ഈ മത്സരത്തിൽ പങ്കെടുത്ത എൻട്രീകൾ മത്സരനിയമാവലി അടിസ്ഥാനമാക്കി ഇതിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവയാണെന്ന് ഉറപ്പുവരുത്താൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. എങ്കിലും മത്സരനിബന്ധനകൾ അനുസരിച്ച് അയോഗ്യമാക്കേണ്ട എൻട്രികൾ ഇക്കൂട്ടത്തിലുണ്ടെന്ന് ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ തെളിവുകൾ സഹിതം bloggercompetition@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഈ പോസ്റ്റിന്റെ പ്രസിദ്ധീകരണത്തീയതി മുതൽ മൂന്നുദിവസത്തിനുള്ളിൽ (Before 12:00 PM Indian Standard Time, on 6-April-2010) സംഘാടകരെ അറിയിക്കാവുന്നതാണ്. അതിനുശേഷം ലഭിക്കുന്ന പരാതികളും, മെയിൽ വഴിയല്ലാതെയുള്ള പരാതികളും യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. പരാതികൾ സത്യമാണെന്നുവരുകയും, അക്കൂട്ടത്തിൽ സമ്മാനാർഹമായ എൻട്രികൾ ഉണ്ടായിരിക്കുകയും ചെയ്യുന്ന പക്ഷം സമ്മാനാർഹമായ എൻട്രി അയോഗ്യമാക്കപ്പെടുകയും ഗ്രേഡിംഗിൽ അതിനു തൊട്ടുതാഴെയുള്ള എൻട്രിക്ക് ആ സ്ഥാനം ലഭിക്കുകയും ചെയ്യുന്നതാണ്. പരാതികളിൽ വിധികർത്താക്കൾ കൈക്കൊള്ളുന്ന തീരുമാനം അന്തിമമായിരിക്കും.

ഇനി ബാക്കിയുള്ള ചിത്രങ്ങൾ അവയുടെ ഗ്രേഡിംഗിന്റെ ക്രമത്തിൽ നൽകുന്നു. ഒപ്പം വിധികർത്താക്കളുടെ അഭിപ്രായങ്ങളും.

Entry No. 5: Marks 65
Photographer : Faizal Mohammed
ബ്ലോഗ് ഐ.ഡി : പാച്ചു

ഈ മത്സരത്തിൽ നിറങ്ങളും അവയുടെ ചേർച്ചയും പരീക്ഷിച്ച അപൂർവ്വം ചിത്രങ്ങളിൽ ഒന്ന്. സോഫ്റ്റ് ആയ പച്ചനിറത്തിലെ പശ്ചാത്തലവും, അതിൽ തിളങ്ങുന്ന ജലകണവും ഭംഗിയായിട്ടുണ്ട്. 300 എം.എം. ചിത്രം ക്രോപ്പ് ചെയ്തതിനാലാവും ഫോക്കസ് സോഫ്റ്റ് ആയി തോന്നുന്നത് - അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഫോക്കസ് ജലകണത്തിലാണോ അതോ ഇലയിലാണോ എന്ന് നിർണ്ണയിക്കാനുമാവുന്നില്ല. ഇതേ ചിത്രം നോർമൽ ലെൻസിൽ കുറച്ചു കൂടി ക്ലോസ് അപ്പ് ആയി എടുത്തിരുന്നുവെങ്കിൽ ഈ സോഫ്റ്റ്ഫോക്കസ് പ്രശ്നം ഉണ്ടാവുമായിരുന്നില്ലല്ലോ? ഫ്രെയിമിന്റെ അത്രസാധാരണമല്ലാത്ത ക്രോപ്പ്ഫാക്റ്റർ, (നീളം:വീതി അനുപാതം,) ഈ ചിത്രത്തിന്റെ ഭംഗി ഒരൽപ്പം കുറച്ചിട്ടുണ്ട് എന്ന് അഭിപ്രായമുണ്ട്.

Entry No. 21: Marks 61
Photographer : Prasanth Iranikulam
ബ്ലോഗ് ഐ.ഡി : ഫോട്ടോഗ്രാഫി

ആനമുടിയുടെ പരിസരപ്രദേശങ്ങളാണോ ഈ ചിത്രത്തിൽ കാണുന്ന ഭൂവിഭാഗം? ഒരല്പം തെറ്റായ കമ്പോസിംഗ് ആണ് പ്രകൃതിഭംഗിയുടെ മിക്കവാറും എല്ലാ ചേരുവകകളും ഉണ്ടായിരുന്ന ഈ ചിത്രത്തെ ഗ്രേഡിംഗിൽ പിന്നിലേക്ക് മാറ്റിക്കളഞ്ഞത്. ആ കുന്നുകളുടെ താഴ്വാരം കുറേക്കൂടി ഫോർഗ്രൌണ്ടിൽ വന്നിരുന്നുവെങ്കിൽ ഈ ചിത്രത്തിന് ഇനിയും മിഴിവ് കൂടുമായിരുന്നില്ലേ? എന്തുകൊണ്ടാണ് ഫ്രെയിമിൽ നിന്ന് ഫോർഗ്രൌണ്ടിന്റെ ഇത്രയധികം ഭാഗങ്ങൾ ഫോട്ടോഗ്രാഫർ ഒഴിവാക്കിക്കളഞ്ഞത്? കുറേക്കൂടി വൈഡ് ആംഗിളിൽ ആകാശം ചിത്രീകരിച്ചിരുന്നുവെങ്കിലും അല്പം കൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു. ചിത്രം എടുക്കുവാനായി ഉപയോഗിച്ച ഉയർന്ന ISO സെറ്റിംഗിന്റെ ഫലമായി കുറെയധികം നോയിസും ചിത്രത്തിൽ കാണാനുണ്ട്.

Entry No. 25 : Marks 59
Photographer : ഹരിതം
ബ്ലോഗ് ഐഡി : ഹരിതാഭം വർണ്ണാഭം

Is this the valley of mist-ery...! നല്ല ചിത്രം. നേരിൽ കാണുമ്പോൾ ഈ രംഗത്തിനുണ്ടായിരുന്ന ഭംഗി പൂർണ്ണമായും ചിത്രത്തിലേക്ക് ആവാഹിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ? ചിത്രത്തിൽ നടുവിലായി കാണപ്പെടുന്ന മരം ഒരല്പം ‘Blur’ ആയി വലിയ സൈസിൽ ചിത്രം കാണുമ്പോൾ തോന്നുന്നു. കുറഞ്ഞഷട്ടർസ്പീഡ് ലഭിക്കാനിടയുള്ള പ്രകാശംകുറഞ്ഞതും, നിശ്ചലവുമായ ഇത്തരം സീനുകൾ ക്യാമറയെ ഒരു ട്രൈപ്പോഡിൽ വച്ച് ചിത്രീകരിച്ചാൽ കുറേക്കൂടി ഷാർപ്പാക്കി മാറ്റാൻ സാധിച്ചേക്കും. അതുപോലെ ഈ ഫ്രെയിമിൽ ചിത്രത്തിന്റെ നടുവിലായി കാണപ്പെടുന്ന മരം ഫ്രെയിമിന്റെ ഒരു വശത്തേക്ക് മാറ്റി കമ്പോസ് ചെയ്തിരുന്നുവെങ്കിൽ (rule of thirds) മറ്റൊരു മാനം തന്നെ ഈ ചിത്രത്തിന് ഉണ്ടാവുമായിരുന്നു. Good attempt!

Entry No. 12 : Marks 58
Photographer : Vinu Mathew
ബ്ലോഗ് ഐ.ഡി : അല്പൻ

പ്രകൃതിയിൽ നിന്നുള്ള നല്ല ഒരു നിരീക്ഷണം ! ചിത്രത്തിലെ ഉറുമ്പുകൾ അത്ര ഷാർപ്പ് ഫോക്കസിൽ അല്ല ഉള്ളത്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിച്ച് ഇതുപോലെയുള്ള രംഗംങ്ങൾ പെർഫെക്ഷനോടെ ചിത്രീകരിക്കുവാൻ ബുദ്ധിമുട്ടാണ്. Fill-in-flash option ഉണ്ടെങ്കിൽ അത് ഓൺ ആക്കിവച്ച് ചിത്രീകരിച്ചാൽ ക്യാമറ വലിപ്പക്കുറവുള്ള അപ്പർച്ചർ സെലക്റ്റ് ചെയ്യുകയും അങ്ങനെ ഡെപ്ത് ഓഫ് ഫീൽഡ് വലിപ്പം കൂടുന്നതിനാൽ കുറച്ചു കൂടി ഷാർപ്പായി ചിത്രം ലഭിക്കാനും സാധ്യതയുണ്ട്. എങ്കിലും ചിത്രം ഓവർ എക്സ്പോസ് ആവാനുള്ള സാധ്യത തള്ളാനുമാവില്ല. Camera shake ഒഴിവാക്കാനായി ട്രൈപ്പോഡും പരീക്ഷിക്കാവുന്നതാണ്.

Entry No. 14 : Marks 58
Photographer : Dipin Soman
ബ്ലോഗ് ഐ.ഡി : കൈയ്യൊപ്പുകൾ

Wayang Kulit എന്ന ഇന്റോനേഷ്യൻ നിഴൽ നാടക കലയെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രം. മനോഹരമായ നിറങ്ങൾ. പക്ഷേ പ്രകൃതിയുടെ സൌന്ദര്യം എന്ന വിഷയവുമായി ബന്ധിച്ച് നോക്കുമ്പോൾ ഇത് ഒരു അസ്തമയത്തിന്റെ സിലൌട്ട് ചിത്രം ആയതിനാൽ ഇതിലെ ആളുകളെ സാധിക്കുമെങ്കിൽ ഒഴിവാക്കി ഒരു ഫോട്ടോ ശ്രമിക്കാമായിരുന്നു.

Entry No. 23 : Marks 52
Photographer : Jomi T. Mani
Blog ID : Jomy's Blogspot

ഓരോ ചിറകിലും അഞ്ചു പൊയ്ക്കണ്ണുകളോടുകൂടിയ ഒരു മനോഹര സൃഷ്ടിതന്നെ ഈ ശലഭം! പ്രകൃതിയുടെ കരവിരുത് എത്ര സുന്ദരം അല്ലേ! ഫോട്ടോഗ്രാഫർ ഭാഗ്യവാനാണ്, ഇത്രയും സമീപത്ത് ക്യാമറ എത്തിച്ച് ചിത്രം പകർത്തുവാനായല്ലോ. ഒരുപക്ഷേ ചെറിയ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളുടെ ഒരു ഗുണമാണത്. നല്ല ചിത്രം. ഫ്രെയിം കുറച്ച് ടൈറ്റ് ആയിപ്പോയി എന്നതാണ് ന്യൂനത. ചിറകുകൾക്ക് മുകളിലും വശങ്ങളിലും അല്പം കൂടി സ്ഥലം വിട്ട് കമ്പോസ് ചെയ്തിരുന്നുവെങ്കിൽ ചിത്രം കൂടുതൽ ഭംഗിയാക്കാമായിരുന്നു.

Entry No. 29 : Marks 52
Photographer : Ambu Sasidharan
ബ്ലോഗ് ഐ.ഡി : നവരുചിയൻ

Simple but elegant! ക്രിയേറ്റിവിറ്റി, കമ്പോസിഷൻ എന്നിവയ്ക്ക് നല്ല മാർക്ക് കൊടുക്കാവുന്ന ഒരു ചിത്രം ആണിത്. പച്ചനിറത്തിലെ പശ്ചാത്തലം ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു. വല്ലികൾ തീർക്കുന്ന സർപ്പിളാകൃതികളും മനോഹരം. പക്ഷേ Canon 400D ഉപയോഗിച്ചെടുത്ത ഈ ചിത്രം ഒരുപിടി സാങ്കേതിക പാളിച്ചകളും കാട്ടിത്തരുന്നു എന്നത് ഖേദപൂർവ്വം പറയേണ്ടിരിക്കുന്നു! ഫോക്കസ് തീരെ ഷാർപ് ആയില്ല; അതിനുകാരണം ഫോക്കസ് ശരിയായി ചെയ്യാഞ്ഞതാകാം, അല്ലെങ്കിൽ ക്യാമറ കൈയ്യിൽ വച്ച് എടുത്തതിനാൽ ഫോക്കസ് മാറിപ്പോയതുമാകാം. ഒരു ട്രൈപ്പോഡ് ഉപയോഗിച്ചിരുന്നുവെങ്കിൽ ഈ തെറ്റ് ഉണ്ടാവുമായിരുന്നോ? ISO 1600 ഉപയോഗിക്കുകവഴി നോയിസ് വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. ഈ ലൈറ്റിംഗിൽ ഇത്ര ഉയർന്ന ISO ഉപയോഗിച്ചതെന്തിനാണ്?

Entry No. 4 : Marks 51
Photographer : C.M Shakeer
Blog ID : Autofocus

മുനമ്പം കടൽത്തീരത്തെ മട്ടുമ്മൽ എന്ന തുരുത്ത്. നല്ല ലൊക്കേഷൻ. ചിത്രത്തിലെ തുരുത്തും വഞ്ചിയും ഫ്രെയിമിൽ ശ്രദ്ധേയമായ സ്ഥാനങ്ങളിലാണുള്ളത്. ഈ ചിത്രത്തിന്റെ പ്രധാന പോരായ്മയായി തോന്നിയത് ഇതിലെ ലൈറ്റിംഗ് ആണ്. ഉച്ചസമയത്ത് ഈ സ്ഥലത്ത് കാണപ്പെടുന്ന ലൈറ്റിംഗിന്റെ യഥാർത്ഥ പ്രതിഫലനം തന്നെയാണ് ഈ ചിത്രത്തിലും കാണുന്നത് എന്നനുമാനിക്കാം. വെള്ളത്തിൽ നിന്നും ചുറ്റുപാടും നിന്നുള്ള റിഫ്ലക്ഷനുകൾ ഒരു even ലൈറ്റിംഗ് നൽകി ചിത്രത്തെ അത്ര മിഴിവുള്ളതല്ലാതാക്കി മാറ്റുകയാണു ചെയ്തിട്ടുള്ളത്. ഓവർ എക്സ്പോഷർ പോലെ കാണപ്പെടുന്ന ചിത്രം പോസ്റ്റ് പ്രോസസിംഗിൽ കുറച്ചൂ കൂടി നല്ലതാക്കാമായിരുന്നു. ചിത്രത്തിലെ മഞ്ഞ നിറം വൈറ്റ് ബാലസ് സെറ്റ് ചെയ്തതിലെ പ്രശ്നമാണോ? ചിത്രത്തിനായി തെരഞ്ഞെടുത്ത വൈഡ് ആംഗിൾ നല്ലതു തന്നെ. ക്രോപ്പിംഗിൽ ഫ്രെയിമിന്റെ ഏറ്റവും താഴെ കാണപ്പെടുന്ന പുൽത്തകിടി ഒഴിവാക്കാമായിരുന്നു.

Entry No. 10 : Marks 50
Photographer : Biju M
ബ്ലോഗ് ഐ.ഡി : ഏകലവ്യൻ (ചിത്രണം)

ഒരു ഫോട്ടോഗ്രാഫ് എന്ന നിലയിൽ നല്ലൊരു ചിത്രമാണിത്. പക്ഷേ ഇതിൽ പ്രകൃതിയുടെ സൌന്ദര്യം എവിടെ! ഫോർഗ്രൌണ്ടിൽ നിന്ന് രണ്ട് ലീഡ് ലൈനുകളായി അകന്നുപോയി ഒരു ഓബ്ജക്റ്റിലേക്കും എത്താത്ത നടപ്പാലം. ഫോട്ടോ എടുത്തപ്പോഴുള്ള മഞ്ഞ് ഈ ചിത്രത്തിന് യൂണിഫോം ലൈറ്റിംഗ് നൽകിയിട്ടുണ്ട്. ഒരു പക്ഷേ വളരെ യൂണീഫോം ആയ ആ ലൈറ്റിംഗ് നിഴലുകൾ ഒട്ടും ഉണ്ടാക്കുന്നില്ല എന്നതു ചിത്രത്തിന്റെ ഭംഗിയെ ബാധിക്കുന്നുമുണ്ട്. Contrasts and highlights are unnoticeable. എങ്കിൽകൂടി വളരെ ബാലൻസ്ഡ് ആയ ഒരു കമ്പോസിഷൻ ആണിതെന്നതിൽ എതിരഭിപ്രായമില്ല. അഭിനന്ദനങ്ങൾ!

Entry No. 18 : Marks 49
Photographer : K. Jayanandan
ബ്ലോഗ് ഐ.ഡി : എഴുത്തുമാടം

ചിലർക്കെങ്കിലും നൊസ്റ്റാൾജിയ ഉണർത്തുന്ന ചിത്രം. ഫ്രെയിം ഒട്ടും പ്ലാൻ ചെയ്യാതെ ചിത്രം എടുത്തതുപോലെ തോന്നുന്നു. കുറഞ്ഞത് ചിത്രത്തിൽ കാണുന്ന അഴികളെങ്കിലും ഒഴിവാക്കി വരമ്പു മുതൽ എടുക്കാമായിരുന്നില്ലേ. രാവിലെയോ വൈകിട്ടോ (ഇളംവെയിലുള്ളപ്പോൾ) ശ്രദ്ധാപൂർവ്വം ചിത്രങ്ങൾ എടുക്കാനാകുമെങ്കിൽ കുറച്ചു നല്ല ചിത്രങ്ങൾ എടുക്കാൻ സാധ്യതകളുള്ള സ്ഥലമാണിത്.

Entry No. 18 : Marks 48
Photographer : Dileep S. N
Blog ID : The powerful Mind

പ്രകൃതിയുടെ ഭംഗി വളരെ ഭംഗിയായി ചിത്രീകരിക്കുവാൻ പോന്ന കുറേ കാര്യങ്ങൾ ഉള്ള ഒരു ഫ്രെയിമായിരുന്നു ഇത്. ശ്രദ്ധിച്ചിരുന്നുവെങ്കിൽ നല്ല ഒരു ചിത്രമാക്കി മാറ്റുകയും ചെയ്യാമായിരുന്നു. തെളിനീർ നിറഞ്ഞ ജലാശയം, അതിൽ നിന്ന് വെള്ളം കോരിക്കുടിക്കുന്ന യുവാവ്, വെള്ളത്തിലേക്ക് ചിതറി വീഴുന്ന വെള്ളത്തുള്ളികൾ, പ്രകാശപൂരിതമായ ആകാശം ഇതെല്ലാം ചേർത്ത് നല്ലൊരു ഫ്രെയിം കമ്പോസ് ചെയ്യുവാൻ സാധിക്കുമായിരുന്നു. പക്ഷേ ഇവിടെയോ? പൂർണ്ണമായും ഫ്രെയിമിലല്ലാത്ത ആൾ, ചരിഞ്ഞതും, സൂര്യനെ ഉൾപ്പെടുത്തുക വഴി കോൺട്രാസ്റ്റ് നഷ്ടമായതുമായ ചക്രവാളം. കൃത്യമായ ലക്ഷ്യത്തോടെയല്ലാതെ ചിത്രമെടുത്തതിന്റെ ലക്ഷണങ്ങൾ മാത്രം അവശേഷിക്കുന്ന ഒരു ഫ്രെയിം.
(Note: മത്സരചിത്രങ്ങളോടൊപ്പം സമർപ്പിക്കേണ്ട ഡിക്ലറേഷൻ രണ്ടുപ്രാവശ്യം അറിയിച്ചിട്ടും ഇതുവരേയും ഈ മത്സരാർത്ഥി അയച്ചുതന്നിട്ടില്ല. അതിനാൽ ഈ എൻട്രി disqualify ചെയ്തിരിക്കുന്നു)

Entry No. 28 : Marks 48
Photographer : Sunil Kumar
Blog ID : S-pressions

നല്ല ഭംഗിയുള്ള അസ്തമയം. നല്ല നിറങ്ങൾ. ചിത്രത്തിലെ കടൽക്കാക്കകൾ ചിത്രത്തെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. ചിത്രത്തിന്റെ പ്രധാന പ്രശ്നം ബാലൻസ് ഇല്ലായ്മയാണ്. ഫോർഗ്രൌണ്ടിൽ ഇത്രയധികം കടലിനെ ഉൾപ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നോ. ഈ തിരമാലകൾ ഭംഗിയേക്കാളേറെ ഡിസ്ട്രാക്ഷനായാണ് തോന്നുന്നത്. അതിനുപകരം ഫ്രെയിമിന്റെ മൂന്നിൽ രണ്ടോളം ഭാഗം ആകാശം ഉൾപ്പെടുത്തി കമ്പോസ് ചെയ്തിരുന്നുവെങ്കിൽ വളരെ ഡ്രമാറ്റിക് ആകുമായിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചക്രവാളത്തെ റൂൾ ഓഫ് തേഡ്സ് അനുസരിച്ച് പ്രതിഷ്ഠിക്കാമായിരുന്നു.

Entry No. 2 : Marks 45
Photographer : Arun Kakkanad
ബ്ലോഗ് ഐ.ഡി : എന്റെ കാഴ്ചകൾ

പ്രധാന സബ്ജക്റ്റായ കുടിലിന്റെ സ്ഥാനവും അതിന്റെ വെള്ളത്തിലെ പ്രതിഫലനവും, ഈ ചിത്രത്തിൽ കൌതുകകരമാണെങ്കിലും, പ്രകൃതിയുമായി ഒട്ടും ഇണങ്ങാത്ത നീല പ്ലാസ്റ്റിക് ഷീറ്റ് ആണ് ആസ്വാദകന്റെ കണ്ണിന് അരോചകമായിതോന്നുന്ന പ്രധാന വസ്തു. സാങ്കേതികമായി ഈ ചിത്രത്തിന്റെ പ്രധാന പോരായ്മ ഓവർ എക്സ്പോസ് ആയിപ്പോയ ആകാശമാണ്. മഴക്കാലത്തോ മേഘങ്ങൾ മൂടി നിൽക്കുന്ന അന്തരീക്ഷത്തിലോ എടുത്ത ചിത്രമാണോ ഇത്? ഫോട്ടോഗ്രാഫർ ഈ സ്ഥലത്തിനടുത്ത് താമസിക്കുന്ന ആളാണെങ്കിൽ മറ്റൊരവസരത്തിൽ (രാവിലെയോ വൈകിട്ടോ വെയിൽ ചെരിഞ്ഞുപതിക്കുന്ന അവസരങ്ങളിൽ) ഇതേ ചിത്രം എടുത്തുനോക്കൂ. വ്യത്യസ്തമായ ലൈറ്റിംഗിൽ ഈ ഫ്രെയിം കൂടുതൽ സുന്ദരമാക്കാൻ സാധിച്ചേക്കും.

Entry No. 7 : Marks 45
Photographer : Micky Mathew
ബ്ലോഗ് ഐ.ഡി : നമ്മുടെലോകം

അഭിനയിക്കാൻ നടന്മാരില്ലാതെ ശൂന്യമായ ഒരു സ്റ്റേജ് പോലെയാണ് ഈ ചിത്രം തരുന്ന ഒരു ഫീലിംഗ്. മധ്യാഹ്നത്തിൽ ചിത്രം എടുത്തതുമൂലം നിറങ്ങളെല്ലാം washed ആയി കാണപ്പെടുന്നു. ഫ്രെയിം ബാലൻസ് അല്ല എന്നതും ഒരു പോരായ്മയാണ്; അതിന്റെ പ്രധാനകാരണം ഈ ചിത്രത്തിലെ റോഡും.

Entry No. 11 : Marks 45
Photographer : P. A Sameer
ബ്ലോഗ് ഐ.ഡി : പുലിപ്പടങ്ങൾ

മലേഷ്യയിലെ ജെന്റിംഗ് ഹൈലാന്റ്സ് ആണ് രംഗം. Under expose ആയിപ്പോയി എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഒട്ടും നാടകീയമല്ലാത്ത ലൈറ്റിംഗ് ആകാശത്തിന്റെയും ഭംഗികെടുത്തുന്നു. ബാലൻസ്ഡ് ആയ ഒരു എക്സ്പോഷർ ആയിരുന്നുവെങ്കിൽ ചിത്രത്തിന്റെ താഴത്തെ പകുതിയിൽ കാണുന്ന കുന്നുകളും അതുവഴി പോകുന്ന വളഞ്ഞുപുളഞ്ഞ റോഡും നല്ലൊരു ചിത്രം സമ്മാനിച്ചേനെ എന്നുതോന്നുന്നു.

Entry No. 15: Marks 44
Photographer : Sunil Gopinath (Jimmy)
ബ്ലോഗ് ഐ.ഡി : എന്റെ കണ്ണിലൂടെ

എല്ലാ അസ്തമയങ്ങളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മനോഹരം തന്നെ! നല്ല കമ്പോസിംഗ് വഴി അല്ലെങ്കിൽ ടൈറ്റ് ക്രോപ്പിംഗ് വഴി വളരെ മെച്ചമാക്കാവുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ മരത്തെ ഫ്രെയിമിന്റെ വലതുഭാഗത്തേക്ക് മാറ്റി, മുകളിലെ ചെറിയ മേഘത്തേയും, താഴെ നിന്നും ആവശ്യമില്ലാത്ത ഭാഗങ്ങളും ഒഴിവാക്കി ക്രോപ്പ് ചെയ്യു. ഇതിലും വളരെ മെച്ചമായ ഒരു ചിത്രമായി ഇത് മാറും സംശയമില്ല.

Entry No. 22 : Marks 44
Photographer : എഴുത്തുകാരി|Typist
ബ്ലോഗ് ഐ.ഡി : എഴുത്തോല

തോളുരുമ്മിനിൽക്കുന്ന പ്രണയജോഡികളെപ്പോലെ രണ്ട് ആമ്പൽ പൂക്കൾ; അവയുടെ ഒന്നായ നിഴൽ ജലാശയത്തിൽ. പൊരിവെയിലിലും ഒട്ടും തളരാത്തതാണ് അവരുടെ സൌഹൃദം എന്നുറപ്പ്! നല്ല കമ്പോസിംഗിലൂടെ നല്ലൊരു ചിത്രമാക്കി മാറ്റുവാൻ സാധ്യതകളുണ്ടായിരുന്ന ഒരു ചിത്രം. ഇത്ര വലിപ്പത്തിൽ ഫ്രെയിം ചെയ്യുക വഴി ചിത്രത്തിൽ ഒരിടത്തും ആസ്വാദകന്റെ ശ്രദ്ധയെ കേന്ദ്രീകരിക്കുവാൻ ചിത്രത്തിനു കഴിയുന്നില്ല. സാധ്യമായിരുന്നുവെങ്കിൽ ഈ പൂക്കളെ കുറേക്കൂടി സൂം ചെയ്ത് ഒരു ടൈറ്റ് ഫ്രെയിം നിർമ്മിക്കാമായിരുന്നില്ലേ? എങ്കിൽ കുറേക്കൂടി വലിപ്പത്തിലും യഥാർത്ഥ നിറത്തിലും ഈ പൂക്കൾ കാണപ്പെട്ടേനെ; ഒപ്പം മറ്റൊരു പെർസ്പെക്റ്റീവിലുള്ള അവയുടെ നിഴലും.

Entry No. 9 : Marks 41
Photographer : Captain Haddock
Blog ID : Not only-but also

ഒരു സോണി കോമ്പാക്റ്റ് ക്യാമറ ഉപയോഗിച്ചെടുത്ത മറ്റൊരു ചിത്രം. Nice thinking, but flash killed! പക്ഷേ ഒരു ചോദ്യം ആരോ അവരുടെ ഇഷ്ടപ്രകാരം വളച്ചൊടിച്ച ഈ വള്ളി തന്നെ ചിത്രത്തിനായി തെരഞ്ഞെടുത്തത് എന്തിനാണ്! ക്ലോസ് അപ് ആയി ചിത്രം എടുത്തിരിക്കുന്നതുകൊണ്ട് ഫോട്ടോഗ്രാഫർ ഉദ്ദേശിച്ചതുപോലെ പശ്ചാത്തലം “ബ്ലർ” ആയി റിസൽട്ട് ലഭിച്ചിട്ടുണ്ട്. എക്സിഫ് ഡേറ്റയിൽ ഫ്ലാഷ് ഫയർ ചെയ്തതാണെന്നു കാണുന്നു. അത് ക്യാമറ സ്വയം ഫ്ലാഷ് ഫയർ ചെയ്തതാണോ അതോ ഫോട്ടോഗ്രാഫർ ഫ്ലാഷ് ഓണാക്കിയതോ? ഒരു ഫിൽ ഇൻ ഫ്ലാഷ് പോലെ ഒരു എഫക്റ്റ് ചിത്രത്തിൽ ഉണ്ടെങ്കിലും വള്ളിയുടെ മുകൾഭാഗത്തെ അത് ഓവർ എക്സ്പോസ് ആക്കുകയാണ് ചെയ്തിരിക്കുന്നത്. ക്യാമറ തനിയെ ചെയ്തതാണെങ്കിൽ ഫ്ലാഷിനെ ഇങ്ങനെയുള്ള സന്ദർഭത്തിൽ ഓഫാക്കിവയ്ക്കുകയാണ് വേണ്ടത്.

Entry No. 27 : Marks 39
Photographer : Mohamed Suhail
ബ്ലോഗ് ഐ.ഡി : കലാകാരൻ

A layer of mountains, great view! Nicholas Roerich യുടെ ഒരു ചിത്രംപോലെയോ, അല്ലെങ്കിൽ ഒരു ചൈനീസ് വാട്ടർകളർ പെയിന്റിംഗ് പോലെയോ സുന്ദരം. പക്ഷേ ആവശ്യത്തിനു പ്രകാശം ഇല്ലാത്തതിനാൽ വിശദാംശങ്ങൾ വ്യക്തമല്ല. ലനിരകളുടെ ശ്രേണിയും വ്യക്തമല്ല. ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ പരിമിതികൾ മനസ്സിലാക്കുന്നു. ചിത്രത്തിൽ ഫ്ലാഷ് ഫയർ ചെയ്തതായി എക്സിഫ് ഡേറ്റയിൽ കാണുന്നുണ്ട്. ഇത്രവലിയ സീനിൽ ഫ്ലാഷ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം ചിത്രം തെളിവായി ലഭിക്കില്ലല്ലോ? ക്യാമറ സ്വയം ഫ്ലാഷ് ഫയർ ചെയ്തതാണെന്ന് കരുതുന്നു. അതുകൊണ്ടാണ് ഈ സീനിന് ആവശ്യമായ ഒരു എക്സ്പോഷർ ലഭിക്കാഞ്ഞത്. ഇത്തരം സീനുകൾ ഫുൾ ഓട്ടോമോഡിൽ ചിത്രീകരിക്കാതെ, അനുയോജ്യമായ ഒരു സീൻ മോഡിൽ ചിത്രീകരിക്കുക; ആവശ്യമെങ്കിൽ ട്രൈപ്പോഡും ഉപയോഗിക്കാം.

Entry No. 19 : Marks 38
Photographer : Sunil Warrier
Blog ID : Fade-in

ഇത്രയും മനോഹരമായ ഒരു രംഗവും, കാനൻ 40D ക്യാമറയും.. പിന്നെ എന്താണ് ഈ ചിത്രത്തിൽ സംഭവിച്ചത്! ഇവിടെ ഒരു വില്ലൻ ലൈറ്റിംഗ് തന്നെ! ഫോട്ടോ എടുത്തസമയത്തെ ലൈറ്റിംഗ് നന്നല്ല. ഒപ്പം, ഫോട്ടോഷോപ്പിന്റെ അമിതമായ പ്രയോഗം ചിത്രത്തിന്റെ ഭംഗി കെടുത്തിക്കളയുകയും ചെയ്യുന്നു. അതൊടൊപ്പം തോന്നിയ ഒരു സംശയം, ഫോട്ടോഗ്രാഫർക്ക് ‘ഫോക്കസ്’ നഷ്ടപ്പെട്ടുവോ എന്നതാണ്. ഫോർഗ്രൌണ്ടിൽ ഇടതൂർന്നു വളരുന്ന പുൽമേടുകൾ, ഒപ്പം നിത്യഹരിത Neelgiri Rhododendron മരങ്ങളും പശ്ചാത്തലത്തിലെ നിബിഡവനവും.
You should have focused on one of the unique rhododendron, so everything else would have fallen in line. missed chance!

Entry No. 30 : Marks 29
Photographer : Mohanam
ബ്ലോഗ് ഐ.ഡി : നേർക്കാഴ്ചകൾ

ഈ ചിത്രം എടുത്ത ഇത്രയും ഉയർന്ന ആംഗിൾ ഈ ചിത്രത്തിനു പ്രത്യേക ഭംഗിയെന്തെങ്കിലും നൽകുന്നുണ്ടോ? ഇല്ല എന്നാണ് അഭിപ്രായം. ചിത്രം വലിയ സൈസിൽ കാണുമ്പോൾ വളരെ സോഫ്റ്റ് ആയി കാണപ്പെടുന്നു. ഫോക്കസ് ലോക്ക് ആകുന്നതിനു മുമ്പ് ക്ലിക്ക് ചെയ്തതാണോ കാരണം? ഫ്രെയിമിലെ തോട് നല്ല ഒരു ലീഡ് ലൈൻ ആയിരുന്നു. പക്ഷേ അത് വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല, ചിത്രത്തിന്റെ ആംഗിൾ ആണ് അതിനുകാരണം. ഫ്രെയിമിന്റെ മുകൾ ഭാഗം കുറച്ച് ഒഴിവാക്കി താഴെ അല്പം കൂടി സ്ഥലം നൽകിയിരുന്നുവെങ്കിൽ കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു. ചിത്രത്തിലെ രണ്ടു പശുക്കൾ ഫ്രെയിമിന്റെ ബോർഡറിൽ വച്ച് “മുറിഞ്ഞുപോയതും” ശ്രദ്ധിക്കുക. ജീവികൾ, ആളുകൾ തുടങ്ങിയ വസ്തുക്കൾ ഒരു ഫെയിമിൽ വരുമ്പോൾ അവയെ പൂർണ്ണമായും ഫ്രെയിമിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കണം. ഫ്രെയിമിന്റെ ചെരിവും കമ്പോസിങ്ങിൽ ഒഴിവാക്കേണ്ടതുതന്നെ.

Entry No. 31 : Marks 28
Photographer : Mohamedkutty T.T
ബ്ലോഗ് ഐ.ഡി : ഓർമച്ചെപ്പ്

ഇത്തിമരം (Ficus infectoria) അസാധാരണമായ കായ്ഫലം തന്നെ! ഇവപഴുത്തുകഴിഞ്ഞാൽ പക്ഷികൾ ഈ മരത്തിൽനിന്ന് ഒഴിയുമെന്ന് തോന്നുന്നില്ല.Bird Photography ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ലൊക്കേഷൻ. ഒരു ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുവാനുള്ള മത്സരാർത്ഥിയുടെ ആർജ്ജവത്തെയും ആഗ്രഹത്തേയും അഭിനന്ദിക്കുന്നു. പക്ഷേ ഉപയോഗിച്ചിരിക്കുന്ന Nokia 6300 മൊബൈൽ ക്യാമറയുടെ എല്ലാ പരിമിതികളും വെളിപ്പെടുത്തുന്നതാണീ ചിത്രം. ചിത്രമെടുത്ത സമയത്തെ പ്രത്യേകത കാരണം പശ്ചാത്തലത്തിലെ അത്യധികമായ വെയിലും നേരെ ക്യാമറയിലേക്ക് പതിക്കുന്നു.

Entry No. 32 : 28 Marks
Photographer : Sooraj Malayattil
Blogger ID : Platform of fine photography

മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ചെടുത്ത മറ്റൊരു ചിത്രം. പരിമിതികൾ മനസ്സിലാക്കുന്നു; ടോണുകളുടെ ദാരിദ്ര്യമാണ് ഈ ക്യാമറയുടെ പ്രധാനപ്രശ്നം. ഫ്രെയിമിനെ പാലം കേന്ദ്രമാക്കി രണ്ടായി മുറിക്കാതെ ബോട്ടിന്റെ മുൻഭാഗത്തേക്ക് കുറേകൂടി സ്ഥലം കിട്ടുന്ന രീതിയിൽ കമ്പോസ് ചെയ്തിരുന്നുവെങ്കിൽ കൂടുതൽ മെച്ചപ്പെട്ട ഒരു ചിത്രം ലഭിച്ചേനെ.

Entry No. 26 : Mark 27
Photographer : Gija Subramanian
ബ്ലോഗർ ഐ.ഡി : കാന്താരിക്കുട്ടി

ഫ്രെയിമിന്റെ ആസ്പെക്റ്റ് റേഷ്യോ അത്ര നന്നായി തോന്നുന്നില്ല. അസ്തമയത്തിന്റെ ഒരു സിലൌട്ട് ഷോട്ട് എന്നതിൽ കവിഞ്ഞ് പ്രത്യേകതകളൊന്നും ഈ ചിത്രത്തിൽ ഇല്ല. Point and shoot ക്യാമറ ആയതിനാലുണ്ടായ പിക്സലേഷൻ ക്ഷമിച്ചാൽതന്നെയും ആഗിളുകളേയും ലഭ്യമായ ലൈറ്റിനെയും വിദഗ്ദ്ധമായി ഉപയോഗിക്കുന്നതിൽ ഈ ചിത്രം പ്രരാജയപ്പെട്ടു. വളരെ കുറച്ച് സെൻട്രൽ എലമെന്റുകൾ ഉള്ള ചിത്രങ്ങളിൽ ഷാർപ്നെസും കോണ്ട്രാസ്റ്റും നല്ലവണ്ണം ശ്രദ്ധിക്കുക.മാക്സിമം സൂം ഉപയോഗിച്ചതിനാൽ ഉണ്ടായ ക്രൊമാറ്റിക് അബറേഷൻ വ്യക്തമാണ്. എക്സ്പോഷർ കോമ്പൻസേഷനോ, കൃത്യമായ സീൻ മോഡോ ഉപയോഗിച്ചിരുന്നുവെങ്കിൽ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ആണെങ്കിൽ പോലും കുറച്ചുകൂടിനല്ല ചിത്രം ലഭിക്കുമായിരുന്നു.

Entry No. 16 : Marks 26
Photographer : Arunraj Kumar N.
ബ്ലോഗ് ഐ.ഡി : നിറങ്ങൾ

ഈ ചിത്രം എടുത്തപ്പോഴുണ്ടായിരുന്ന ആകാശത്തിന്റെ വർണ്ണപ്പകർച്ചയാവണം ഫോട്ടോഗ്രാഫർ പകർത്തുവാൻ ആഗ്രഹിച്ചത്. പ്ലാൻ ചെയ്ത് എടുത്ത ഒരു ചിത്രമായി തോന്നുന്നില്ല. ആസ്വാദകന്റെ കണ്ണുകൾ ഒരു കേന്ദ്രസ്ഥാനം (focus) ഈ ഫ്രെയിമിൽ അന്വേഷിക്കുന്നുണ്ടെങ്കിലും അങ്ങനെയൊന്ന് കണ്ടെത്തുവാൻ സാധിക്കുന്നില്ല. മരങ്ങളുടെ സിലൌട്ടിന് ഇടയിൽക്കൂടെ കാണപ്പെടുന്ന സ്റ്റേഡിയം (??) ഡിസ്ട്രാക്ഷനാണ്. ആകാശം നിറമുള്ളതെങ്കിലും ഒരു കോമ്പറ്റീഷൻ എൻട്രീക്ക് വേണ്ടത്ര പ്രത്യേകതകൾ ഇതിൽ കാണാനാവുന്നുമില്ല.

Entry No. 24 : Marks 26
Photographer : Prathivadam
ബ്ലോഗ് ഐ.ഡി : പ്രതിവാദം

ഈ ചിത്രത്തിൽ കാണുന്ന ഫോട്ടോഗ്രാഫർ പ്രകൃതിയുടെ സൌന്ദര്യം പകർത്തുകയാണോ! എങ്കിൽ അദ്ദേഹത്തിന് ഇതിലും നല്ല ഒരു ചിത്രം ലഭിച്ചിട്ടുണ്ടാവും! Abstract ഫോട്ടോഗ്രാഫിയോട് വളരെ അടുത്തും ഈ കോമ്പറ്റീഷൻ വിഷയത്തോട് വളരെ അകന്നും നിൽക്കുന്ന ഒരു ചിത്രമാണിത്. ഇതിനെ മത്സരവിഷയവുമായി ബന്ധിപ്പിക്കുവാൻ വളരെ ബുദ്ധിമുട്ട് തോന്നി. നല്ല പ്രകൃതി ചിത്രങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ടാവുമായിരുന്ന പ്രദേശമാണെന്നു തോന്നുന്നു. മെച്ചപ്പെട്ട ഫ്രെയിമിങ്ങ് ഇതിൽത്തന്നെ ചെയ്യുകയും ആവാമായിരുന്നു. ഈ ചിത്രത്തിലെ ഫോട്ടോഗ്രാഫറെ ഫ്രെയിമിന്റെ വലതുവശത്തേക്ക് മാറി ആയിരുന്നു പ്രതിഷ്ഠിച്ചിരുന്നത് എന്നു സങ്കൽപ്പിക്കൂ, അതുപോലെ അദ്ദേഹത്തിന്റെ നിഴലും ഈ ഫ്രെയിമിൽ പൂർണ്ണമായും ഉണ്ടായിരുന്നുവെന്നും വിചാരിക്കുക. ഇതിലും മെച്ചമാക്കായിരുന്നു ഈ ഫ്രെയിം.

Entry No. 3 : Marks 20
Photographer : Sanu Raj
Blog ID : Sanuphotography

ഇത് യാത്രയ്ക്കിടയിൽ എടുത്ത ഒരു ചിത്രമാണെന്നു തോന്നുന്നു. ആകാശം ഓവർ എക്സ്പോസ്ഡ് ആണ് അതുകൊണ്ടുതന്നെ വിരസവും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആകാശത്തെ ഇത്രയധികം ഫ്രെയിമിൽ ഉൾപ്പെടുത്താതെയിരിക്കുക. ചിത്രത്തിൽ കാണുന്ന ബോട്ടുകൾ ഈ ഫ്രെയിമിലെ പ്രധാന സബ്ജക്റ്റുകൾ ആകേണ്ടവയായിരുന്നു. പക്ഷേ ഇത്രയും വിശാലമായ സീനിൽ അവ തീരെ ചെറുതായിപോയി. വ്യത്യസ്തമായ കമ്പോസിംഗിലൂടെ മെച്ചപ്പെട്ട ചിത്രങ്ങൾ എടുക്കാവുന്ന പ്രദേശമാണ്.

നന്ദി....നന്ദി....നന്ദി

ഈ മത്സരത്തെ ഒരു വിജയമാക്കിത്തീർത്ത എല്ല മത്സരാർത്ഥികളോടും, ഫോട്ടോഗ്രാഫുകളുടെ അവലോകനവും ഗ്രേഡിംഗും ഏറ്റവും നന്നായി നിർവ്വഹിച്ചു തന്നെ ജഡ്ജിംഗ് പാനലിനോടും, സമ്മാനങ്ങൾ സ്പോൺസർ ചെയ്ത Apple A Day Properties Pvt. Ltd മാനേജ്മെന്റിനോടും, ഞങ്ങളുടെ എല്ലാ അഭ്യുദയ കാംഷികളോടും നമ്മുടെ ബൂലോകം ടീം നന്ദി രേഖപ്പെടുത്തുന്നു.

Tuesday, March 30, 2010

Announcement

Winners of

Apple A Day Best Blog Photo Award 2010

will be declared on

April 3, 2010

sorry for this delay due to unforeseen circumstances

Saturday, March 20, 2010

ആപ്പിള്‍ എ ഡേ ബെസ്റ്റ് ബ്ലോഗ്‌ ഫോട്ടോ അവാര്‍ഡ്‌ 2010 മത്സരചിത്രങ്ങള്‍

Apple A Day Best Blog Photo Award 2010 മത്സരത്തിനായി സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു. ആകെ 49 ഫോട്ടോഎൻ‌ട്രികളാണ് മത്സരത്തിനായി ലഭിച്ചത്. അവയിൽ നിന്ന് 32 എൻ‌ട്രികൾ സെലക്റ്റ് ചെയ്തു. മലയാളം ബൂലോകത്തിലെ ആക്റ്റീവായ പല ഫോട്ടോഗ്രാഫർമാരും പങ്കെടുക്കാൻ എന്തുകൊണ്ടോ അത്ര താല്പര്യം കാണിക്കാതിരുന്ന ഈ മത്സരത്തിൽ വളരെ ഉത്സാഹത്തോടെ കൂടുതലും മുമ്പോട്ട് വന്നത് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോക്താക്കളായ ഫോട്ടോഗ്രാഫർമാരാണ്. മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ചെടുത്ത എൻ‌ട്രികളും ലഭിക്കുകയുണ്ടായി.
താഴെനൽകുന്ന ചിത്രങ്ങളിൽ ഫോട്ടോഗ്രാഫറുടെ പേര് തൽക്കാലം വെളിപ്പെടുത്തുന്നില്ല. മാർച്ച് 30 ന് ഫലപ്രഖ്യാപനം നടത്തുമ്പോൾ ഫോട്ടോഗ്രാഫർമാരെ പരിചയപ്പെടുത്തുന്നതായിരിക്കും. ഈ ചിത്രങ്ങളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം കമന്റുകളായി നിർദ്ദേശിക്കാവുന്നതാണ്. “വായനക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം” എന്ന സമ്മാനം ലഭിക്കുന്നത് ആ ചിത്രത്തിനായിരിക്കും.

വെബ് പോൾ രീതിയിലുള്ള വോട്ടിംഗ് ഉണ്ടായിരിക്കുന്നതല്ല; കമന്റുകൾ മാത്രമാണ് വോട്ടായി പരിഗണിക്കുന്നത്. ഒന്നിലേറെത്തവണ ഒരു വ്യക്തി കമന്റ് രേഖപ്പെടുത്തിയാലും ഏറ്റവും ആദ്യത്തെ കമന്റിൽ പറഞ്ഞ ഫോട്ടോയെ ആയിരിക്കും വോട്ടിൽ പരിഗണിക്കുന്നത്.

ആർക്കൊക്കെ വോട്ട് ചെയ്യാം? സ്വന്തമായ ബ്ലോഗ് (ബ്ലോഗർ, വേഡ്പ്രസ്) പ്രൊഫൈൽ ഐ.ഡി ഉള്ളവർക്ക് മാത്രമാണ് കമന്റുകൾ രേഖപ്പെടുത്താനുള്ള അവകാശം. ഈ ഐ.ഡി യുമായി ബന്ധപ്പെട്ട ഒരു ബ്ലോഗും ഉണ്ടാവണം. ഈ കമന്റുകൾ മോഡറേഷനിൽ വയ്ക്കുകയും ഫലപ്രഖ്യാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്. പ്രൊഫൈൽ ഇല്ലാത്ത ഐ.ഡികളിൽനിന്നുള്ള കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. വായനക്കാർക്ക് ഫോട്ടോകളെപ്പറ്റിയുള്ള അഭിപ്രായങ്ങളുണ്ടെങ്കിൽ അവയും കമന്റുകളായി രേഖപ്പെടുത്താവുന്നതാണ്. (വോട്ടിംഗിന്റെ പൂർണ്ണമായ നിബന്ധനകൾക്ക് മത്സരത്തിന്റെ അനൌൺസ്മെന്റ് പോസ്റ്റ് നോക്കുക)

മത്സരാർത്ഥികളോട് ഒരു പ്രത്യേക അറിയിപ്പ്:

ഫലപ്രഖ്യാപനത്തോടൊപ്പം ജഡ്ജിംഗ് പാനൽ ഓരോ ഫോട്ടോകളെപ്പറ്റിയും രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ ഈ പോസ്റ്റിൽ പ്രസിദ്ധീകരിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇങ്ങനെ സ്വന്തം ഫോട്ടോയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ പരസ്യമായി രേഖപ്പെടുത്തേണ്ടതില്ല എന്നാഗ്രഹിക്കുന്ന മത്സരാർത്ഥികൾ മാർച്ച് 28 നു മുമ്പായി ആ വിവരം ഈ പോസ്റ്റിൽ കമന്റായി രേഖപ്പെടുത്തേണ്ടതാണ്.

ഈ പോസ്റ്റ് ലോഡ് ചെയ്യുവാൻ താമസം നേരിടുന്നുവെങ്കിൽ ഈ ചിത്രങ്ങളുടെ പിക്കാസ വെബ് ആൽബം ഇവിടെ ലഭിക്കും

വിഷയം : പ്രകൃതിയുടെ സൌന്ദര്യം

മത്സരചിത്രം 1

Nikon D40, Manual exposure, Fstop f/13.0, ISO 800, Focal length 55.0mm

മത്സരചിത്രം 2

Model: NIKON D80, ISO: 500, Exposure: 1/640 sec, Aperture: 6.3, Focal Length: 40mm

മത്സരചിത്രം 3

NIKON D80, ISO: 320, Exposure: 1/250 sec, Aperture: 8.0, Focal Length: 31mm

മത്സരചിത്രം 4

NIKON D50, Exposure: 1/250 sec, Aperture: 10.0, Focal Length: 10mm

മത്സരചിത്രം 5

Nikon D90, ISO 200, Shutter: 1/320, Aperture: f/10, Focal length: 300mm

മത്സരചിത്രം 6

Canon EOS 300D DIGITAL ISO: 800, Exposure: 1/125 sec, Aperture: 8.0, Focal Length: 300mm

മത്സരചിത്രം 7

SONY DSC-H20, ISO: 80, Exposure: 1/250 sec, Aperture: 3.5, Focal Length: 6.3mm

മത്സരചിത്രം 8

SONY Model: DSC-W150, ISO: 160, Exposure: 1/100 sec, Aperture: 4.5, Focal Length: 13.7mm

മത്സരചിത്രം 9

SONY Model: DSC-W35, ISO: 100, Exposure: 1/125 sec, Aperture: 7.1, Focal Length: 6.3mm, fill-in-flash used

മത്സരചിത്രം 10

NIKON D40, ISO: 400, Exposure: 1/640 sec, Aperture: 5.6, Focal Length: 38mm

മത്സരചിത്രം 11

Canon EOS 450D, ISO: 200, Exposure: 1/200 sec, Aperture: 9.0, Focal Length: 10mm

മത്സരചിത്രം 12

Canon DIGITAL IXUS 70, ISO: 200, Exposure: 1/60 sec, Aperture: 2.8, Focal Length: 5.8mm

മത്സരചിത്രം 13

SONY DSLR-A350, ISO: 100, Exposure: 1/250 sec, Aperture: 5.6, Focal Length: 18mm

മത്സരചിത്രം 14

Canon EOS 50D, ISO: 400, Exposure: 1/20 sec, Aperture: 8.0, Focal Length: 50mm

മത്സരചിത്രം 15

Canon EOS 450D, ISO: 200, Exposure: 1/500 sec, Aperture: 10.0, Focal Length: 18mm

മത്സരചിത്രം 16

Canon PowerShot SX10 IS, ISO: 80, Exposure: 1/1000 sec, Aperture: 7.1, Focal Length: 33.7mm

മത്സരചിത്രം 18

SONY DSC-S500, ISO: 80, Exposure: 1/200 sec, Aperture: 2.8, Focal Length: 5.4mm

മത്സരചിത്രം 19

Canon EOS 400D DIGITAL, ISO: 100, Exposure: 1/400 sec, Aperture: 5.0, Focal Length: 200mm

മത്സരചിത്രം 20

SONY DSC-S650, ISO: 100, Exposure: 1/200 sec, Aperture: 5.6, Focal Length: 5.8mm

മത്സരചിത്രം 21

NIKON D70, Exposure: 1/640 sec, Aperture: 22.0, Focal Length: 18mm

മത്സരചിത്രം 22

OLYMPUS FE370,X880,C575, ISO: 64, Exposure: 1/200 sec, Aperture: 5.4, Focal Length: 25.8mm

മത്സരചിത്രം 23

OLYMPUS FE-120,X-700, ISO: 80, Exposure: 1/250 sec, Aperture: 2.8, Focal Length: 6.3mm

മത്സരചിത്രം 24

Canon PowerShot A495, ISO: 80, Exposure: 1/125 sec, Aperture: 3.0, Focal Length: 6.6mm

മത്സരചിത്രം 25

SONY DSC-P73, ISO: 100, Exposure: 1/500 sec, Aperture: 5.6, Focal Length: 6mm

മത്സരചിത്രം 26

KODAK EASYSHARE C713, ISO: 200, Exposure: 1/270 sec, Aperture: 4.8, Focal Length: 18mm

മത്സരചിത്രം 27

SONY DSC-W70, ISO: 100, Exposure: 1/2000 sec, Aperture: 7.1, Focal Length: 6.3mm

മത്സരചിത്രം 28

Canon EOS 1000D, ISO: 200, Exposure: 1/400 sec, Aperture: 5.6, Focal Length: 55mm

മത്സരചിത്രം 29

Canon EOS 400D, ISO: 1600, Exposure: 1/60 sec, Aperture: 5.6, Focal Length: 260mm

മത്സരചിത്രം 30

Canon PowerShot SX10 IS, ISO: 400, Exposure: 1/1000 sec, Aperture: 5.6, Focal Length: 17.5mm

മത്സരചിത്രം 17

Canon PowerShot S3 IS, Exposure: 1/1600 sec, Aperture: 7.1, Focal Length: 6mm

മത്സരചിത്രം 31

Mobile phone camera : Nokia 6300

മത്സരചിത്രം 32

SAMSUNG GT-B3313, Exposure: 1/298 sec, Aperture: 2.8, Focal Length: 3.7mm

© 2010 http://bloggercompetition.blogspot.com